ബെംഗളൂരു: കൊവിഡ് സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന കർണാടകയിലെ മുതിർന്ന സ്വാതന്ത്ര്യസമര സേനാനി എച്ച്.എസ്. ദൊരെസ്വാമി രോഗമുക്തി നേടി നാട്ടിലേക്ക് മടങ്ങി.
104 കാരനായ ദൊരെസ്വാമി ബെംഗളൂരുവിലെ ജയദേവ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജയദേവ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. മഞ്ജുനാഥിന്‍റെ നിർദേശപ്രകാരം ഡോക്ടർമാരും സ്റ്റാഫും അദ്ദേഹത്തെ വളരെയധികം ശ്രദ്ധിക്കുകയും കൊവിഡിൽ നിന്ന് മുക്തിനേടാൻ സഹായിക്കുകയും ചെയ്തുവെന്ന് ദൊരെസ്വാമിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു.
Also read: ഇന്ത്യയുടെ വാക്സിന്‍ പദ്ധതി തകരാറില്‍ : ബംഗ്ലാദേശിന് ഈദ് സമ്മാനവുമായി ചൈന