ETV Bharat / bharat

എടിഎം കാര്‍ഡുപയോഗിച്ച് തട്ടിപ്പ്; പ്രതി പിടിയില്‍ - പൊലീസ്

പ്രതിയില്‍ നിന്നും ഏഴ് എടിഎം കാർഡുകളും കുറച്ച് പണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Fraudster arrested in J-K's Rajouri  atm  Fraud  എടിഎം  എടിഎം കാര്‍ഡ്  പ്രതി  പൊലീസ്  ശ്രീനഗര്‍
എടിഎം കാര്‍ഡുപയോഗിച്ച് തട്ടിപ്പ്; പ്രതി പിടിയില്‍
author img

By

Published : Mar 27, 2021, 10:13 PM IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രാജൗരി ജില്ലയിൽ എടിഎം കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ ആളെ അറസ്റ്റ് ചെയ്തതായി പൊലീസ്. പൂഞ്ച് നിവാസിയായ ഫൈസാൻ അലിയെയാണ് താമസിച്ചിരുന്ന വാടക സ്ഥലത്ത് നിന്നും പിടികൂടിയത്.

നഗരത്തിലെ ഒരു ഇടപാടിനിടെ തന്‍റെ എടിഎം കാർഡ് വ്യാജമായി മാറ്റിസ്ഥാപിച്ചുവെന്ന് ആരോപിച്ച് ഗഖ്‌റോത്തിലെ കുൽസം അക്തർ എന്ന യുവതി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. പ്രതിയില്‍ നിന്നും ഏഴ് എടിഎം കാർഡുകളും കുറച്ച് പണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

എടിഎം ശരിയായ രീതിയില്‍ ഉപയോഗിക്കാനറിയാത്ത ആളുകളെ കണ്ടെത്തി, സഹായിക്കാനെന്ന വ്യാജേന അടുത്തു കൂടിയ ശേഷം തന്ത്ര പൂര്‍വ്വം എടിഎം കാര്‍ഡുകള്‍ കെെക്കലാക്കുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.