ETV Bharat / bharat

രാജസ്ഥാനിൽ സഹപാഠിയെ പീഡനത്തിനിരയാക്കി നാലാം ക്ലാസുകാരൻ - സ്‌കൂളിൽ വച്ച് വിദ്യാർഥിക്ക് പീഡനം

എട്ട് വയസുകാരൻ തന്‍റെ സഹപാഠിയായ പെൺകുട്ടിയെ ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

A fourth standard boy rapes his classmate girl in a local school  minor boy rapes classmate in jodhpur  good touch and bad touch  eight year old rapes classmate  സഹപാഠിയെ പീഡനത്തിനിരയാക്കി നാലാം ക്ലാസുകാരൻ  സ്‌കൂളിൽ വച്ച് വിദ്യാർഥിക്ക് പീഡനം  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു
രാജസ്ഥാനിൽ സഹപാഠിയെ പീഡനത്തിനിരയാക്കി നാലാം ക്ലാസുകാരൻ
author img

By

Published : May 29, 2022, 6:44 AM IST

ജോധ്പൂർ(രാജസ്ഥാൻ): സ്‌കൂൾ പരിസരത്ത് വച്ച് നാലാം ക്ലാസുകാരൻ സഹപാഠിയെ പീഡനത്തിനിരയാക്കി. ഈ വർഷം ഫെബ്രുവരിയിലാണ് ദാരുണമായ സംഭവം നടന്നത്. എട്ട് വയസുകാരൻ തന്‍റെ സഹപാഠിയായ പെൺകുട്ടിയെ ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ആരോടും പറയരുതെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

പെൺകുട്ടി വിവരം അമ്മയോട് വെളിപ്പെടുത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. കുട്ടിയുടെ അമ്മ മാതാ കാ താൻ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു. പെൺകുട്ടിയുടെ വൈദ്യപരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ നിഷാന്ത് ഭരദ്വാജ് പറഞ്ഞു.

2108ൽ നടന്ന സ്‌കൂൾ വാർഷികത്തിനിടെ മകളെ ഉപദ്രവിച്ചതിന് ഇതേ പെൺകുട്ടിയുടെ അമ്മ സ്‌കൂളിലെ നൃത്താധ്യാപകനെതിരെ മാർച്ചിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിക്ക് നാല് വയസുള്ളപ്പോഴായിരുന്നു സംഭവം. അമ്മ പെൺകുട്ടിക്ക് നല്ലതും ചീത്തതുമായ സ്‌പർശനങ്ങൾ പറഞ്ഞുകൊടുക്കുമ്പോഴാണ് കുട്ടി സംഭവം വെളിപ്പെടുത്തുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നൃത്താധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.