ചെന്നൈ: കൃഷ്‌ണഗിരിയിലുണ്ടായ വാഹനാപകടത്തിൽ കർണാടക സ്വദേശികളായ നാല് പേർ കൊല്ലപ്പെട്ടു. ഹൊസൂറിലെ തെപ്പാക്കുളിയിലാണ് അപകടമുണ്ടായത്. ബശ്വേശ്വര ക്ഷേത്രത്തിലേക്ക് ദർശനത്തിന് പോയവര്‍ സഞ്ചരിച്ച ട്രക്കാണ് അപകടത്തിൽപെട്ടത്. മരിച്ച നാല് പേരും സ്‌ത്രീകളാണ്.
അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പത്ത് പേരുടെ നില ഗുരുതരമാണെന്നും ഇവർക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കിയതിന് ശേഷം ഹൊസൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് റിപ്പോർട്ട്.