ETV Bharat / bharat

ഭോപ്പാലില്‍ ഒരു കുടുംബത്തിലെ 4 പേര്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ - ഒരു കുടുംബത്തിലെ 4 പേര്‍ ആത്മഹത്യ ചെയ്‌ത നിലയില്‍

ഒരു കുടുംബത്തിലെ നാല് പേര്‍ ആത്മഹത്യ ചെയ്‌തു. കടബാധ്യതയാണ് കാരണമെന്ന് പൊലീസ്

Four members of a family  suicide in Bhopal  Bhopal news updates  latest news in Bhopal  ഒരു കുടുംബത്തിലെ 4 പേര്‍ ആത്മഹത്യ ചെയ്‌ത നിലയില്‍  ആത്മഹത്യ
4 പേര്‍ ആത്മഹത്യ ചെയ്‌ത നിലയില്‍
author img

By

Published : Jul 13, 2023, 10:58 PM IST

ഭോപ്പാല്‍ : മധ്യപ്രദേശില്‍ ഒരു കുടുംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. ഭോപ്പാലിലെ റാത്തിബാദ് സ്വദേശികളാണ് മരിച്ചത്. മാതാപിതാക്കളും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തെ ഇന്നാണ് (ജൂലൈ 13) മരിച്ച നിലയില്‍ കണ്ടെത്തിയത്.

കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യ കുറിപ്പും വീട്ടില്‍ നിന്ന് കണ്ടെടുത്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റാത്തിബാദ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മതം മാറാനുള്ള കാമുകന്‍റെ സമ്മര്‍ദ്ദം; പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു: ജാര്‍ഖണ്ഡില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന ആത്മഹത്യയുടെ വാര്‍ത്ത പുറത്ത് വന്നത്. ജാര്‍ഖണ്ഡിലെ ഖലാരി സ്വദേശിയായ പെണ്‍കുട്ടിയാണ് മരിച്ചത്. ആത്മഹത്യയ്‌ക്ക് കാരണമായതാകട്ടെ മതം മാറാനുള്ള കാമുകന്‍റെ നിരന്തര സമ്മര്‍ദ്ദം. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം കാമുകനെതിരെ പരാതി നല്‍കി.

പ്രതി രണ്ട് വര്‍ഷം മുമ്പ് തന്‍റെ മതം മറച്ച് വച്ച് റാഞ്ചിയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് പെണ്‍കുട്ടിയെ വിവാഹം ചെയ്‌തിരുന്നു. പെണ്‍കുട്ടിയ്‌ക്ക് പ്രായപൂര്‍ത്തിയാകാത്തത് കൊണ്ട് ഇരുവരും ഒന്നിച്ച് ജീവിച്ചിട്ടില്ല. ആത്മഹത്യയ്‌ക്ക് ഏതാനും ദിവസം മുമ്പ് ഫോണിലൂടെ ഇയാളുമായുള്ള സംസാരത്തിന് ശേഷം അസ്വസ്ഥയായി കണ്ടതോടെ പിതാവ് കാര്യം തിരക്കിയിരുന്നു. അപ്പോഴാണ് ഇയാള്‍ മതം മാറാന്‍ നിര്‍ബന്ധിക്കുന്നതിനെ കുറിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. മതപരിവര്‍ത്തനം ആവശ്യപ്പെട്ടുള്ള ഇയാളുടെ നിരന്തര ശല്യം കാരണമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തതെന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കി.

വിവാഹം മുടങ്ങിയതിന് പിന്നാലെ ജീവനൊടുക്കി യുവതി: ജാര്‍ഖണ്ഡില്‍ നിന്നും ഇക്കഴിഞ്ഞ 10നാണ് മറ്റൊരു ആത്മഹത്യ വാര്‍ത്ത പുറത്ത് വന്നത്. ഉയരക്കുറവ് കാരണം വിവാഹം മുടങ്ങിയതിന് പിന്നാലെ യുവതി ജീവനൊടുക്കി. റാഞ്ചി സ്വദേശിയായ ശ്വേതയാണ് (22) ആത്മഹത്യ ചെയ്‌തത്. തന്‍റെ ഉയരക്കുറവ് കാരണം നിരവധി വിവാഹങ്ങള്‍ മുടങ്ങുന്നുണ്ടെന്ന് മനസിലാക്കിയതോടെ ശ്വേത ഏറെ മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

തുടര്‍ച്ചയായി നാല് തവണ ഉയരക്കുറവ് കാരണം വിവാഹം മുടങ്ങിയതോടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. ഉയരക്കുറവ് വലിയ പ്രശ്‌നമല്ലെന്നും ഇക്കാര്യത്തില്‍ മാനസിക പ്രയാസത്തിലാകേണ്ട കാര്യമില്ലെന്നും കുടുംബം ശ്വേതയെ ഉപദേശിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഉള്‍ക്കൊള്ളാന്‍ കഴായാത്ത യുവതി ജീവനൊടുക്കുകയായിരുന്നു. റാഞ്ചിയില്‍ സഹോദരിക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്. സഹോദരി വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു മരണം.

also read: Honour Killing | ഇതര ജാതിക്കാരനായ യുവാവിനെ പ്രണയിച്ചു, മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊന്നു, മനംനൊന്ത് ആൺസുഹൃത്ത് ജീവനൊടുക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.