ETV Bharat / bharat

4.3 കോടിയുടെ സ്വർണവുമായി നാലുപേർ ഗുജറാത്തില്‍ പിടിയില്‍ ; കടത്തിയത് അടിവസ്‌ത്രത്തില്‍ പേസ്റ്റ് രൂപത്തിലാക്കി - ഗുജറാത്തില്‍ നാലുകോടിയുടെ സ്വര്‍ണക്കടത്ത്

സൂറത്ത് വിമാനത്താവളത്തിന് സമീപത്തുവച്ചാണ് കാര്‍ യാത്രികരില്‍ നിന്ന് 7.15 കിലോഗ്രാം സ്വര്‍ണം പിടികൂടിയത്

Four held near Surat airport with gold  Four held near Surat airport  Surat airport with gold worth four crore  സ്വര്‍ണം  സൂറത്ത് വിമാനത്താവളം  സ്വർണവുമായെത്തിയ നാലുപേർ ഗുജറാത്തില്‍ പിടിയില്‍
നാലുപേർ ഗുജറാത്തില്‍ പിടിയില്‍
author img

By

Published : Apr 30, 2023, 10:47 PM IST

സൂറത്ത് : ദുബായിൽ നിന്ന്, 4.3 കോടി വിലവരുന്ന 7.15 കിലോഗ്രാം സ്വർണവുമായെത്തിയ നാലുപേർ ഗുജറാത്തില്‍ പിടിയില്‍. സൂറത്ത് വിമാനത്താവളത്തിന് സമീപത്തുവച്ചാണ് ഇന്നലെ (ഏപ്രില്‍ 29) വൈകിട്ട് പ്രതികളെ അറസ്റ്റുചെയ്‌തത്. ഫെനിൽ മവാനി (27), നീരവ് ദബാരിയ (27), ഉമേഷ് ലഖോ (34), സാവൻ റഖോലിയ (30) എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്‌ച രാത്രി നമ്പർ പ്ലേറ്റില്ലാത്ത കാർ തടഞ്ഞതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നാലുപേരെയും പിടികൂടിയയത്. സൂറത്ത് പൊലീസിന്‍റെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പാണ് (എസ്ഒജി) ഇക്കാര്യം പ്രസ്‌താവനയിലൂടെ അറിയിച്ചത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി അടിവസ്‌ത്രത്തിൽ ഇന്‍സുലേഷന്‍ ടേപ്പുവച്ച് ഒട്ടിച്ച് ഒളിപ്പിച്ച നിലയിലാണ് കടത്തിയത്.

വിമാനത്താവളത്തിലെ ഇമിഗ്രേഷൻ സെക്യൂരിറ്റി പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ദുബായില്‍ നിന്നെത്തിയ രണ്ട് കാരിയർമാർക്ക് കഴിഞ്ഞു. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരുടെ നിർദേശപ്രകാരമാണ് ഇവർ സ്വർണം കടത്തിയത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.