റാഞ്ചി: ജംഷെഡ്പൂരിൽ അഭയകേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി. അഭയ കേന്ദ്രം മാനേജറും ഭാര്യയും വാർഡനും ഉൾപ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ സിൻഗ്രൗലി സ്വദേശികളായ പെൺകുട്ടികളാണ് പീഡനത്തിനിരയായത്.
മദർ തെരേസ വെൽഫെയർ ട്രസ്റ്റ് മാനേജർ ഹർപാൽ സിംഗ്, ഭാര്യ പുഷ്പ തിർകി, വാർഡൻ ഗീതാ ദേവി, എന്നിവർ ഉൾപടെ നാല് പേരെ അറസ്റ്റ് ചെയ്തെന്ന് ജംഷഡ്പൂർ സിറ്റി എസ്പി സുഭാഷ് ചന്ദ്ര ജാട്ട് പറഞ്ഞു. ട്രസ്റ്റിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Also read: പ്ലസ്ടു മൂല്യനിര്‍ണയത്തില്‍ തര്‍ക്കമുണ്ടായാല്‍ പരിഹരിക്കണമെന്ന് സുപ്രീംകോടതി
അഭയകേന്ദ്രത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ നിരന്തരമായി ശാരീരിക ചൂഷണം, ലൈംഗിക പീഡനം,എന്നിവയ്ക്ക് ഇരയാകുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തെന്നും പൊലീസ് വ്യക്തമാക്കി.
മറ്റൊരു അഭയകേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ കാണാതായ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളെ കണ്ടെത്താൻ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.