ETV Bharat / bharat

ഛത്തീസ്‌ഗഡിലെ സസ്‌പെന്‍സിന് വിരാമം, വിഷ്‌ണു ദേവ് സായി മുഖ്യമന്ത്രിയാകും

Chhattisgarh CM : വിഷ്‌ണു ദേവ് സായി മുഖ്യമന്ത്രിയാകുന്നതോടെ ഓരാഴ്‌ചയോളം നീണ്ട അനിശ്ചിതത്വത്തിനാണ് വിരാമമാകുന്നത്. ദലിത് നേതാവായ വിഷ്‌ണു ദേവ് ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സ്‌റ്റീൽ സഹ മന്ത്രിയായിരുന്നു.

Former Union Minister Vishnu Deo Sai is new Chhattisgarh CM  Vishnu Deo Sai Is New Chhattisgarh CM  വിഷ്‌ണു ദേവ് സായി  ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി  ഛത്തീസ്‌ഗഡ് ബിജെപി  ഛത്തീസ്‌ഗഡ് തെരഞ്ഞെടുപ്പ്  Assembly Polls 2023  വിഷ്‌ണു ദേവ് മുഖ്യമന്ത്രി  Chhattisgarh CM
Former Union Minister Vishnu Deo Sai Is New Chhattisgarh CM
author img

By ETV Bharat Kerala Team

Published : Dec 10, 2023, 4:35 PM IST

Updated : Dec 10, 2023, 5:12 PM IST

റായ്‌പൂർ: ഛത്തീസ്‌ഗഡില്‍ മുൻ കേന്ദ്രമന്ത്രി വിഷ്‌ണു ദേവ് സായി പുതിയ മുഖ്യമന്ത്രിയാകും (Former Union Minister Vishnu Deo Sai Is New Chhattisgarh CM). റായ്‌പൂരില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ അദ്ദേഹത്തെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. അതേസമയം സംസ്ഥാനത്ത് രണ്ട് ഉപ മുഖ്യമന്ത്രിമാരുണ്ടാകുമെന്നാണ് വിവരം.

വിഷ്‌ണു ദേവ് സായി മുഖ്യമന്ത്രിയാകുന്നതോടെ ഓരാഴ്‌ചയോളം നീണ്ട അനിശ്ചിതത്വത്തിനാണ് വിരാമമാകുന്നത്. ഇന്ന് രാവിലെ ചേർന്ന ബിജെപി നിയമസഭ കക്ഷി യോഗത്തിൽ (BJP Legislature Party Meeting) കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപിയുടെ ഛത്തീസ്‌ഗഡ് സഹ-ഇൻചാർജുമായ മൻസുഖ് മാണ്ഡവ്യ, കേന്ദ്രമന്ത്രി അർജുൻ മുണ്ട എന്നിവരും മറ്റ് കേന്ദ്ര നിരീക്ഷകരും യോഗത്തിൽ പങ്കെടുത്തു.

Also Read: 'ഇത് കോടീശ്വരസഭ', ഛത്തീസ്‌ഗഡിലെ 90 എംഎൽഎമാരില്‍ 72 പേരും കോടീശ്വരന്മാർ

ദളിത് നേതാവായ വിഷ്‌ണു ദേവ് സായി ഛത്തീസ്‌ഗഡിലെ കുങ്കുരി നിയമസഭ സീറ്റിൽ നിന്ന് 87,604 വോട്ടുകൾക്കാണ് വിജയിച്ചത്. 1964 ഫെബ്രുവരി 21 ന് ഒരു ആദിവാസി കുടുംബത്തിൽ ജനിച്ച വിഷ്‌ണു ദേവ് ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സ്‌റ്റീൽ വകുപ്പ് സഹ മന്ത്രിയായിരുന്നു. ഛത്തീസ്‌ഗഡിലെ റായ്‌ഗഡിൽ നിന്ന് നാലു തവണ ലോക്‌ സഭാംഗമായി. 2020 മുതൽ 2022 വരെ ഛത്തീസ്‌ഗഡ് ബിജെപി അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചു.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് ബിജെപി ഇത്തവണ ഛത്തീസ്‌ഗഡില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനാൽ തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ മുഖ്യമന്ത്രി ആരാകും എന്നതിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. ആറു പേരോളം അടങ്ങുന്ന സാധ്യത പട്ടികയിൽനിന്നാണ് വിഷ്‌ണു ദേവ് സായിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. സംസ്ഥാനത്ത് ബിജെപിയുടെ പ്രധാന നേതാക്കളായ രമൺ സിങ്, രേണുക സിങ്, അരുൺ സാവോ, ഒ പി ചൗധരി, രാംവിചാർ നേതം, സരോജ് പാണ്ഡെ എന്നിവർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടത്തിലൂടെയാണ് കോൺഗ്രസിൽ നിന്ന് ബിജെപി അധികാരം പിടിച്ചെടുത്തത്. 90 സീറ്റുള്ള ഛത്തീസ്‌ഗഡ് നിയമസഭ തെരഞ്ഞെടുപ്പിൽ 54 സീറ്റിലും വിജയിച്ചാണ് ബിജെപി അധികാരത്തിൽ വരുന്നത്.

അതേസമയം ഛത്തീസ്‌ഗഡിനൊപ്പം ബിജെപി ഭൂരിപക്ഷം നേടിയ രാജസ്ഥാനിലും മധ്യപ്രദേശിലും മുഖ്യമന്ത്രി പദം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. ഇവിടങ്ങളിൽ മുഖ്യമന്ത്രിമാരെ കണ്ടെത്താൻ പാർട്ടി കേന്ദ്ര നിരീക്ഷകരെ നിയോഗിച്ചിരുന്നു. നിരീക്ഷകരുടെ ശ്രമഫലമായി രാജസ്ഥാനിലും മധ്യപ്രദേശിലും നാളെ തന്നെ നിയമസഭ കക്ഷിയോഗം ചേരുമെന്നാണ് റിപ്പോർട്ട്. മധ്യപ്രദേശിൽ ഭരണത്തുടർച്ച നേടിയ ബിജെപി രാജസ്ഥാനിൽ കോൺഗ്രസിൽ നിന്ന് ഭരണം പിടിച്ചെടുക്കുകയായിരുന്നു.

Last Updated : Dec 10, 2023, 5:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.