ETV Bharat / bharat

ട്വീറ്റ് വസ്തുതാപരം; സുവേന്ദു അധികാരിക്ക് നോട്ടീസ് അയച്ച് വിനയ് മിശ്ര

author img

By

Published : Jun 15, 2021, 4:30 PM IST

കന്നുകാലി, കൽക്കരി കള്ളക്കടത്ത് കേസുകളിൽ സിബിഐ അന്വേഷണം നേരിടുന്ന ആളാണ് വിനയ് മിശ്ര.

Vinay Mishra  Suvendu Adhikari  Central Bureau of Investigation  cattle and coal smuggling cases  Vinay Mishra sends legal notice to Suvendu Adhikari  cbi  വിനയ് മിശ്ര തൃണമൂൽ കോൺഗ്രസ്  സുവേന്ദു അദികാരി വാർത്തകൾ  സുവേന്ദു അധികാരി ബംഗാൾ പ്രതിപക്ഷ നേതാവ്  കന്നുകാലി, കൽക്കരി കള്ളക്കടത്ത് കേസ്  വിനയ് മിശ്ര സിബിഐ അന്വേഷണം
ട്വീറ്റ് വസ്തുതാപരം; സുവേന്ദു അധികാരിക്ക് നോട്ടീസ് അയച്ച് വിനയ് മിശ്ര

കൊൽക്കത്ത: ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് നോട്ടീസ് അയച്ച് ടിഎംസി നേതാവ് വിനയ് മിശ്ര. തനിക്കെതിരെ പോസ്റ്റ് ചെയ്ത തെറ്റായ ട്വീറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുവേന്ദു അധികാരിക്ക് വിനയ് മിശ്ര നോട്ടീസ് അയച്ചത്.

"ഇന്ത്യൻ പൗരത്വം നിഷേധിച്ച ഒരാൾ തൃണമൂൽ കോൺഗ്രസിന്‍റെ ജനറൽ സെക്രട്ടറിയായി. വിദേശിയായ ഒരാൾക്ക് ഒരു ഇന്ത്യൻ രാഷട്രീയ പാർട്ടിയുടെ ഭാഗമാകാൻ ഇന്ത്യൻ നിയമം അനുവദിക്കുന്നുണ്ടോ?", ഇതായിരുന്നു സുവേന്ദു അധികാരിയുടെ ട്വീറ്റ്. ജൂൺ 11ന് ചെയ്ത ഈ ട്വീറ്റ് വസ്തുതാപരവും തെറ്റായ വിവരവുമാണ് നൽകുന്നത് എന്ന് ചൂണ്ടികാട്ടിയാണ് വിനയ് മിശ്രയുടെ നോട്ടീസ്.

കന്നുകാലി, കൽക്കരി കള്ളക്കടത്ത് കേസുകളിൽ സിബിഐ അന്വേഷണം നേരിടുന്ന ആളാണ് വിനയ് മിശ്ര. തനിക്കെതിരെ സിബിഐ കേസ് അന്വേഷണം ആരംഭിക്കുന്നതിന് തൊട്ടുമുൻപ്, അതായത് 2020 സെപ്റ്റംബർ 16 ന് താൻ ഇന്ത്യ വിട്ടുപോയിരുന്നുവെന്ന് നോട്ടീസിൽ മിശ്ര വ്യക്തമാക്കുന്നു. ഇന്ത്യ വിടുന്നതിന് മുമ്പ് തന്നെ താൻ തൃണമൂൽ യൂത്ത് വിംഗ് ജനറൽ സെക്രട്ടറിയായിരുന്നു. ഈ കാലയളവിൽ താൻ ഇന്ത്യൻ പൗരൻ ആയിരുന്നു. 2020 ഡിസംബർ 19 ന് പാസ്‌പോർട്ട് ഹാജരാക്കുന്നതിന് മുമ്പ് താൻ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നുവെന്നും മിശ്ര നോട്ടീസിൽ പറയുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.