ന്യൂഡല്‍ഹി : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് 4 വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും. ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. 1993 നും 2006 നും ഇടയില്‍ ചൗട്ടാല അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കുറ്റത്തിനാണ് ശിക്ഷ.
കേസിലെ പ്രതി ഒരു പൊതുപ്രവർത്തകനാണെന്നും, കുറഞ്ഞ ശിക്ഷ വിധിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സിബിഐ നേരത്തെ പറഞ്ഞിരുന്നു. രണ്ടാം തവണയാണ് ചൗട്ടാല ശിക്ഷിക്കപ്പെടുന്നത്. 1988-ലെ അഴിമതി നിരോധന നിയമത്തിന്‍റെ 13(2), 13(1)(ഇ) വകുപ്പുകളാണ് ചൗട്ടാലക്കെതിരെ ചുമത്തിയിരിക്കുന്നത്.