ETV Bharat / bharat

സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടാന്‍ ശ്രമം; ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍ - ആൾമാറാട്ടം

RPF officer arrested: വ്യാജ തിരിച്ചറിയൽ രേഖ ചമച്ച് വ്യവസായിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിലാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ പിടിയാലയത്.

Former CBI officer arrested  Impersonation  ആൾമാറാട്ടം  സിബിഐ ഉദ്യോഗസ്ഥൻ ചണഞ്ഞ് ആൾമാറാട്ടം
Impersonation: Former CBI officer from Meerut arrested
author img

By ETV Bharat Kerala Team

Published : Jan 15, 2024, 9:45 PM IST

Updated : Jan 15, 2024, 9:54 PM IST

ന്യൂഡൽഹി: സി ബി ഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് ആൾമാറാട്ടം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ (Former CBI officer from Meerut arrested for impersonation). മീററ്റ് സ്വദേശിയായ ആർപിഎഫ് കോൺസ്റ്റബിൾ ആണ് സി ബി ഐയുടെ പിടിയിലായത്. വ്യാജ തിരിച്ചറിയൽ രേഖ ചമച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച് കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.

2022 ജൂലൈയിൽ കുറച്ചുകാലം ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സിബിഐയില്‍ പ്രതി ജോലി ചെയ്‌തിരുന്നു, എന്നാല്‍ മോശം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 2023 ല്‍ തന്നെ ഇയാളെ ആര്‍പിഎഫിലേക്ക് തന്നെ മടക്കി അയച്ചിരുന്നു. അതേ സമയം സിബിഐയില്‍ നിന്ന് ആര്‍പിഎഫിലേക്ക് മടങ്ങിയെങ്കിലും സിബിഐയുടെ തിരിച്ചറിയില്‍ കാര്‍ഡ് ഇയാള്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. തിരിച്ചറിയൽ രേഖയുടെ പകർപ്പ് ഉപയോഗിച്ച് ആൾമാറാട്ടം (Impersonation by using false identity card)) നടത്തിയെന്നും തെളിഞ്ഞു.

ഉത്തർപ്രദേശിലെ മുസാഫർനഗറിലെ വ്യവസായിക്ക് വ്യാജ നോട്ടീസ് അയച്ചതായും ഇയാൾക്കെതിരെ ആരോപണമുണ്ട്. ഇതിനായി പ്രതിയ്‌ക്ക് മുസാഫർനഗറിലെ നയാ മണ്ഡി പോലീസ് സ്‌റ്റേഷനിൽ നിന്ന് സഹായം ലഭിച്ചിരുന്നു. കേസിൽ നിന്നും രക്ഷപ്പെടുത്താനായി സി ബി ഐ ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയ പ്രതി പണം ആവശ്യപ്പെട്ടതായാണ് വ്യവസായിയുടെ ആരോപണം.

വ്യവസായിയുടെ ഭൂമി തർക്ക വിഷയത്തിൽ മറ്റൊരാളുമായി ഒത്തുതീർപ്പുണ്ടാക്കാൻ പ്രതി വ്യവസായിയെ ഭീഷണിപ്പെടുത്തിയതായും പരാതി ഉയർന്നിരുന്നു. ഡൽഹിയിലെയും മീററ്റിലെയും പ്രതി താമസിച്ചിരുന്ന സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വ്യാജ സി ബി ഐ തിരിച്ചറിയൽ കാർഡ്, ക്രിമിനൽ കേസിൽ സി ബി ഐ പുറപ്പെടുവിച്ച സി ആർ പി സിയുടെ വ്യാജ നോട്ടീസ്, മറ്റ് വ്യാജ രേഖകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.

മീററ്റിലെ ഇയാളുടെ ചരിചയക്കാരന്‍റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലും വ്യാജ രേഖകൾ കണ്ടെടുത്തിയതായി പൊലീസ് പറഞ്ഞു. പ്രതി നടത്തിയ കൂടുതൽ തട്ടിപ്പുകൾ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ന്യൂഡൽഹി ആർഎഡിസിയിലെ സിഎംഎം കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്‌തു.

Also read: "ജഡ്‌ജിയാണ് വിളിക്കുന്നത്": ഒരു രാത്രി പൊലീസിനെ വട്ടം കറക്കിയ 'ആൾമാറാട്ട വീരൻ' പിടിയില്‍

Last Updated : Jan 15, 2024, 9:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.