ബംഗളൂരു: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ നിലവിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന രണ്ട് മണ്ഡലങ്ങൾ ഹുബ്ലി-ധാർവാഡ് സെൻട്രലും ബെൽഗാമിലെ അത്താണിയുമാണ്. ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി പ്രവർത്തകരായ ജഗദീഷ് ഷെട്ടാറും ലക്ഷ്‌മണ സവാദിയും ബിജെപിയിൽ നിന്ന് കോൺഗ്രസ് മുന്നണിയിൽ ചേർന്നിരുന്നു. ബിജെപിയിൽ നിന്ന് മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടാർ ആറ് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളാണ്.
1999ലും 2013ലും പ്രതിപക്ഷ നേതാവായിരുന്നു ജഗദീഷ്. 2008-13 കാലത്ത് സ്‌പീക്കറായും പിന്നീട് ഗ്രാമവികസന മന്ത്രിയായും പ്രവർത്തിച്ചു. സദാനന്ദ ഗൗഡയുടെ രാജിക്ക് ശേഷം അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയായി. എന്നാൽ 2013ൽ അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി 40 സീറ്റുകൾ മാത്രമാണ് നേടിയത്. 2018 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ലക്ഷ്‌മണ സവാദി പരാജയപ്പെട്ടെങ്കിലും പാർട്ടി അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കിയിരുന്നു.
ഹൂബ്ലി മണ്ഡലത്തിൽ അധികാരം ഉറപ്പിക്കാൻ ബിജെപി അക്ഷീണ പരിശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ജഗദീഷ് ഷെട്ടാർ ഹൂബ്ലി-ധാർവാഡ് മണ്ഡലത്തിൽ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിജയിക്കാൻ സാധിച്ചിരുന്നില്ല. 1994ൽ ഹൂബ്ലി റൂറൽ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തിയത്. അതിനു ശേഷം 1999, 2004, 2008, 2013, 2018 വർഷങ്ങളിൽ തുടർച്ചയായി വിജയിച്ചു. 10 മാസം മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും സ്‌പീക്കറായും പ്രവർത്തിച്ചു. മന്ത്രിയെന്ന നിലയിൽ ഇതിനോടകം നിരവധി വകുപ്പുകൾ കൈകാര്യം ചെയ്‌തിട്ടുണ്ട്.
ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസിൽ ചേരുകയും ബിജെപിക്കെതിരെ തിരിഞ്ഞ ലിംഗായത്ത് സമുദായത്തിലെ മറ്റൊരു നേതാവാണ് ലക്ഷ്‌മണ സവാദി. ബിജെപിയിൽ നിന്ന് മത്സരിച്ച് മൂന്ന് തവണ എംഎൽഎ ആയിരുന്ന സവാദി ഇത്തവണ ബിജെപിക്കെതിരെയാണ് മത്സരിക്കാൻ ഇറങ്ങിയത്. അത്താണി മണ്ഡലത്തിൽ മഹേഷ് കുമറ്റള്ളിക്കെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്. മുൻ ഡിസിഎം സവാദി 2004, 2008, 2013 തെരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുണ്ട്.
2018 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി മഹേഷ് കുമറ്റള്ളിയോട് 2741 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു. ഇതിന് ശേഷം ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുഖ്യമന്ത്രി യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ഡിസിഎം ആയി. ഈ തെരഞ്ഞെടുപ്പിൽ അത്താണിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹിച്ച സവാദിക്ക് പക്ഷേ ബിജെപി ടിക്കറ്റ് നൽകിയില്ല.