ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ സര്‍വീസുകള്‍ മുടങ്ങി. ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനാകാതെ മൂന്ന് അന്താരാഷ്‌ട്ര ഫ്ലൈറ്റുകളും അഞ്ച് ആഭ്യന്തര ഫ്ലൈറ്റുകളും ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. ചെന്നൈയിലും സമീപ പ്രദേശങ്ങളിലും ഞായറാഴ്‌ച(21.08.2022) രാത്രി എട്ട് മണി മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്.
ദുബായില്‍ നിന്ന് ചെന്നൈയിലേക്ക് 186 യാത്രക്കാരുമായി വരികയായിരുന്ന എമിറേറ്റ്‌സിന്‍റെ ഫ്ലൈറ്റ് ചെന്നൈയില്‍ ലാന്‍ഡ് ചെയ്യാനാകാതെ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. ബെഹ്‌റൈനില്‍ നിന്നുള്ള ഗള്‍ഫ് എയര്‍വേയ്‌സിനും ഹോങ്കോങില്‍ നിന്നും പുറപ്പെട്ട കാത്തേയ് പസഫിക് എയര്‍വേയ്‌സിനും കനത്ത മഴയെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ സാധിച്ചില്ല. ഗള്‍ഫ് എയര്‍വേയ്‌സില്‍ 167 യാത്രക്കാരും കാത്തേയ് പസഫിക് എയര്‍വേയ്‌സില്‍ 204 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.
മുംബൈ, ലക്‌നൗ എന്നിവിടങ്ങളില്‍ നിന്നും ചെന്നൈയിലേക്കുള്ള അഞ്ച് ആഭ്യന്തര ഫ്ലൈറ്റുകള്‍ക്കും വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനായില്ല. മധുര, ബെംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, ട്രിച്ചി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നുള്ള ഫ്ലൈറ്റുകള്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ ആകാശത്ത് വട്ടമിട്ട് പറന്നു. പിന്നീട് വൈകിയാണ് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്‌തത്. ചെന്നൈയില്‍ നിന്ന് ദുബായ്, ബെഹ്‌റൈന്‍, ട്രിച്ചി, ഹൈദരാബാദ്, കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള ഫ്ലൈറ്റുകളും വൈകിയാണ് പുറപ്പെട്ടത്.
Also read: പുക ഉയര്‍ന്നെന്ന് മെയ് ഡേ മുന്നറിയിപ്പ്, അടിയന്തര ലാന്‍ഡിങ് നടത്തി ഇന്‍ഡിഗോ വിമാനം