ETV Bharat / bharat

Flash Flood In Sikkim : സിക്കിമിലെ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും : 23 സൈനികര്‍ അടക്കം 43 പേര്‍ക്കായി തെരച്ചില്‍

Army Personnel Missing: സിക്കിമിലെ വെള്ളപ്പൊക്കത്തില്‍ വന്‍ നാശനഷ്‌ടം. ടീസ്‌ത നദി കരകവിഞ്ഞു. 43 പേരെ കുത്തൊഴുക്കില്‍ കാണാതായി. സിങ്തമിലെ ഉരുക്ക് പാലം ഒലിച്ചുപോയി. ദുരന്തമേഖല സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിഎസ് തമാങ്.

Sikkim  Flash Flood In Sikkim  സിക്കിമില്‍ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും  43 പേര്‍ക്കായി തെരച്ചില്‍  സിക്കിമിലെ വെള്ളപ്പൊക്കത്തില്‍ വന്‍ നാശനഷ്‌ടം  ടീസ്‌ത നദി കരകവിഞ്ഞു  മുഖ്യമന്ത്രി പിഎസ് തമാങ്
Flash Flood In Sikkim
author img

By ETV Bharat Kerala Team

Published : Oct 4, 2023, 6:33 PM IST

സിക്കിമിലെ വെള്ളപ്പൊക്കം

ഗ്യാങ്ടോക്ക് : കനത്ത മഴയെ തുടര്‍ന്ന് സിക്കിമില്‍ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും. ടീസ്‌ത നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഒഴുക്കില്‍പ്പെട്ട് 23 സൈനികര്‍ അടക്കം 43 പേരെ കാണാതാവുകയും അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തുകയും ചെയ്‌തു. സൈനിക താവളം വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി.(Flash Flood In Sikkim )

ലഖന്‍ വാലിയിലുണ്ടായ മേഘവിസ്‌ഫോടനത്തിനൊപ്പം ചുങ്താങ് അണക്കെട്ടില്‍ നിന്നും വെള്ളം പുറത്തേക്കൊഴുക്കിയതാണ് സ്ഥിതി ഗുരുതരമാകാന്‍ കാരണമായത്. ബുധനാഴ്‌ച (ഒക്‌ടോബര്‍ 4) പുലര്‍ച്ചെ 1.30 ഓടെയാണ് അപ്രതീക്ഷിത മിന്നല്‍ പ്രളയം ഉണ്ടായത്. വെള്ളപ്പൊക്കത്തില്‍പ്പെട്ട് മരിച്ച അഞ്ച് പേരുടെ മൃതദേഹം ഗോലിറ്റാര്‍, സിങ്‌തം മേഖലയില്‍ നിന്നും കണ്ടെത്തി. അതേസമയം ഒഴുക്കില്‍പ്പെട്ട മൂന്ന് പേരെ ഗോലിറ്ററില്‍ നിന്നും രക്ഷപ്പെടുത്തിയെന്ന് ഗ്യാങ്ടോക്ക് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്‌ഡിഎം) മഹേന്ദ്ര ചെത്രി പറഞ്ഞു. (Flash Flood In Sikkim)

സംസ്ഥാന തലസ്ഥാനമായ ഗ്യാങ്ടോക്കില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള സിങ്തമിലെ ഉരുക്ക് പാലം ടീസ്‌ത നദിയിലെ കുത്തൊഴുക്കില്‍ ഒലിച്ച് പോയി. സംസ്ഥാനത്തുണ്ടായ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ചുങ്താങ് അണക്കെട്ടില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെ താഴ്‌ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലായി.

ടീസ്‌ത നദിയില്‍ 20 അടി വരെ ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നതാണ് ഇത്തരമൊരു അപകടത്തിനും നാശനഷ്‌ടങ്ങള്‍ക്കും കാരണമായതെന്ന് പ്രതിരോധ വക്താവ് ലെഫ്റ്റനന്‍റ് കേണൽ മഹേന്ദ്ര റാവത്ത് പറഞ്ഞു. ദിക്‌ചു, സിങ്തം, രംഗ്‌പേ എന്നിവ ഉള്‍പ്പടെ നിരവധി പട്ടണങ്ങള്‍ വെള്ളത്തിനടിയിലായി. 41ലധികം വാഹനങ്ങളാണ് ഒഴുക്കില്‍പ്പെട്ട് നശിച്ചതെന്ന് മഹേന്ദ്ര റാവത്ത് പറഞ്ഞു. (Sikkim Rain Updates)

സിക്കിമിനെ മറ്റ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ 10ന്‍റെ ഏതാനും ഭാഗങ്ങള്‍ പൂര്‍ണമായും വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ ഒഴുകിപ്പോയി. ടീസ്‌ത നദി ഒഴുകിയെത്തുന്ന ബംഗാളിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെസ്‌റ്റ് ബംഗാളിലും കഴിഞ്ഞ ഏതാനും ദിവസമായി കനത്ത മഴ തുടരുകയാണ്.

ടീസ്‌ത നദിയില്‍ ജലനിരപ്പ് ഉയര്‍ന്നത് വെസ്‌റ്റ് ബംഗാളിലെ കലിങ്പോംങ്, ഡാര്‍ജിലിങ്, അലിപുര്‍ദുവാര്‍, ജല്‍പായ്‌പുരി എന്നീ ജില്ലകളെയും ബാധിച്ചു. അപകട സാധ്യത മേഖലയിലുള്ളവര്‍ സുരക്ഷിതയിടത്തേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. (Latest Rain News In Sikkim)

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി: ടീസ്‌ത നദി മേഖലയില്‍ ചൊവ്വാഴ്‌ചയും (ഒക്‌ടോബര്‍ 3) ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഈ ഉരുള്‍പൊട്ടലില്‍ നദിയുടെ രണ്ട് പാലങ്ങള്‍ തകര്‍ന്നിരുന്നു. സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തില്‍ മംഗന്‍, ഗ്യാങ്ടോക്ക്, പാക്യോങ്, നാംചി എന്നീ ജില്ലകളില്‍ ഒക്‌ടോബര്‍ 8 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ചു (CM Visited The Spot): മുഖ്യമന്ത്രി പിഎസ് തമാങ് (Sikkim CM Prem Singh Tamang) ദുരന്ത മേഖലകള്‍ സന്ദര്‍ശിച്ചു. സിങ്‌തം നഗര്‍ പഞ്ചായത്തിലെ മുതിര്‍ന്ന ഉദ്യേഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. ജാഗ്രത പാലിക്കാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.''തന്‍റെ ചിന്തകളും പ്രാര്‍ഥനകളും ദുരന്ത ബാധിതരെ കുറിച്ചാണെന്ന് സന്ദര്‍ശനത്തിന് പിന്നാലെ മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമുള്ളവര്‍ക്ക് വേണ്ട വിധത്തിലുള്ള സഹായങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ സജ്ജമാണ്. ദുരന്തത്തിന്‍റെ വ്യാപ്‌തി മനസിലാക്കുന്നു. ജനങ്ങള്‍ക്ക് സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ മുഴുവന്‍ സമയവും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. ജനങ്ങളുടെ ആശങ്കകള്‍ ഇല്ലാതാക്കാനും അവര്‍ക്ക് ആവശ്യമുള്ള സഹായം നല്‍കാനും രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള സംഘം സജ്ജമാണ്' - മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. (CM Prem Singh Tamang Visited Testa River Area)

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.