ETV Bharat / bharat

രാജ്യത്തെ സജീവ കൊവിഡ് കേസുകളിൽ 70.82 ശതമാനവും 5 സംസ്ഥാനങ്ങളിൽ

24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1,52,879 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Active covid cases in india  covid caseload in kerala  covid vaccine in india  രാജ്യത്തെ ആകെ കൊവിഡ് കണക്ക്ക  ഇന്ത്യയിലെ ആകെ കൊവിഡ് കണക്ക്
രാജ്യത്തെ സജീവ കൊവിഡ് കേസുകളിൽ 70.82 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ
author img

By

Published : Apr 11, 2021, 6:24 PM IST

ന്യൂഡൽഹി: രാജ്യത്തെ സജീവ കൊവിഡ് കേസുകളിൽ 70.82 ശതമാനവും കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെന്ന് റിപ്പോർട്ട്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. എറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് 11,08,087 സജീവ രോഗികളാണ് ഉള്ളത്. ഇത് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ 8.29 ശതമാനമാണ്. രാജ്യത്തെ സജീവ കൊവിഡ് കേസുകളിൽ 48.57 ശതമാനവും മഹാരാഷ്ട്രയിലാണ്.

Also read: ഒക്ടോബറോടെ 5 പുതിയ വാക്സിനുകള്‍ ലഭ്യമാക്കാന്‍ കേന്ദ്രം

അതേസമയം രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്ര, കേരളം തുടങ്ങി 10 സംസ്ഥാനങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വർധനവാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്ര, ചത്തീസ്ഗഡ്, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം, തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ പത്ത് സംസ്ഥാനങ്ങളിൽ 80.92 ശതമാനം കൊവിഡ് കേസുകളാണ് വർധിച്ചത്. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതുതായി 1,52,879 രോഗികളുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് പുതുതായി 55,411 പേര്‍ക്കാണ് രോഗബാധ. ഛത്തീസ്ഗഡിൽ 14,098ഉം ഉത്തർപ്രദേശിൽ 12,748ഉം രോഗികള്‍.

Also read:കൊവിഡ് രോഗികള്‍ കൂടുന്നു, ആവശ്യത്തിന് വാക്‌സിനില്ല; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍

മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, കർണാടക, ഡൽഹി, തമിഴ്നാട്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, കേരളം തുടങ്ങി പതിനാറ് സംസ്ഥാനങ്ങളിൽ ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നുണ്ട്. അതേസമയം ഫെബ്രുവരി 12ന് രാജ്യത്ത് ആകെ 1,35,926 സജീവ കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. കൂടാതെ ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90,584 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 1,20,81,443 ആയി ഉയർന്നു.

Also read:തലസ്ഥാനത്തെ 65 ശതമാനം കൊവിഡ് രോഗികളും 45 വയസിൽ താഴെ പ്രായമുള്ളവർ

രാജ്യത്ത് ഇതുവരെ 10 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15,17,963 സെഷനുകളിലൂടെ 10,15,95,147 വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. 90,04,063 പേർ ആദ്യത്തെ ഡോസും 55,08,289 പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. കൂടാതെ 60 വയസ്സിനു മുകളിൽ പ്രായമുള്ള 3,96,51,630, 18,00,206 ഗുണഭോക്താക്കൾക്ക് ഒന്നും രണ്ടും ഡോസുകൾ നൽകി. 45നും 60നും ഇടയിൽ പ്രായമുള്ള 3,02,76,653, 6,41,482 ഗുണഭോക്താക്കൾക്കും യഥാക്രമം ഒന്നും രണ്ടും ഡോസുകൾ നൽകി.

രാജ്യത്ത് ഇതുവരെ നൽകിയ ആകെ വാക്സിൻ ഡോസിന്‍റെ 60.27 ശതമാനവും എട്ട് സംസ്ഥാനങ്ങളിലാണ്. 24 മണിക്കൂറിനുള്ളിൽ 35 ലക്ഷത്തിലധികം ഡോസുകളാണ് നൽകിയത്.

Also read: 10 കോടി കടന്ന് വാക്സിനേഷൻ ഡ്രൈവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.