ലക്ലൗ: ലക്നൗ-ചണ്ഡീഗഡ് എക്സ്പ്രസ് ട്രെയിന്‍, വാഹനങ്ങളുമായി കൂട്ടിയിടിച്ച് 5 മരണം. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. കത്ര പോലീസ് സർക്കിൾ പരിധിയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. രണ്ട് ബൈക്ക്, ട്രക്ക്, ഡിഎംസി ട്രയിലര്‍ എന്നിവയുമായാണ് ട്രയിന്‍ കൂട്ടിയിടിച്ചത്.
റെയില്‍വെ ഗേറ്റ് കാവല്‍ക്കാരന്‍ ഗേറ്റ് പൂട്ടാന്‍ മറന്ന് പോയതാണ് അപകടത്തിന് കാരണം. ലോക്കോപൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ചവിട്ടിയെങ്കിലും അപകടം തടയാന്‍ സാധിച്ചില്ല. മരണപ്പെട്ടവരില്‍ നാല് പേരുടെ മൃതദേഹം തിരിച്ചറിഞ്ഞതായും, ഇവരെല്ലാം ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണെന്നും പൊലീസ് അറിയിച്ചു. നിലവില്‍ റെയില്‍വേ ട്രാക്ക് വൃത്തിയാക്കി ഉടന്‍തന്നെ വാഹന ഗതാഗതം പുനസ്ഥാപിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് ഇന്ദ്ര വിക്രം സിംഗ് പറഞ്ഞു.
അതേസമയം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ അനുശോചനമറിയിച്ചു. പരിക്കേറ്റവര്‍ക്ക് ക്രിത്യമായ പരിചരണം നല്‍കാന്‍ ജില്ലാ മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം നഷ്ട പരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.