ETV Bharat / bharat

5ജി സ്പെക്ട്രം ലേലം മൂന്നാം ദിനത്തില്‍ ; ഇതുവരെ ലഭിച്ചത് 1,49,454 കോടി രൂപ

author img

By

Published : Jul 28, 2022, 12:16 PM IST

കഴിഞ്ഞ വര്‍ഷത്തെ 4ജി സ്പെക്‌ട്രം ലേലത്തെ അപേക്ഷിച്ച് 71,639.2 കോടി രൂപ അധികം നേടി

5g auction  five g auction day two  five g auction day three  five g spectrum auction  5ജി സ്പെക്ട്രം ലേലം മൂന്നാം ദിവസത്തിലേക്ക്  5ജി സ്പെക്ട്രം ലേലം  telecom sector
5ജി സ്പെക്ട്രം ലേലം മൂന്നാം ദിവസത്തിലേക്ക്; ലഭിച്ചത് 1,49,454 കോടി രൂപ

മുംബൈ : 5ജി സ്പെക്ട്രം ലേലം മൂന്നാം ദിനത്തില്‍. രണ്ടാം ദിവസമായ ബുധനാഴ്‌ച ആകെയുള്ള ഒന്‍പത് റൗണ്ടുകളില്‍ അഞ്ച് എണ്ണമാണ് പൂര്‍ത്തിയാക്കിയത്. രണ്ടാം ദിവസത്തെ ലേലത്തില്‍ 1,49,454 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്.

കഴിഞ്ഞ വര്‍ഷത്തെ 4ജി സ്പെക്‌ട്രം ലേലത്തോട് താരതമ്യം ചെയ്യുമ്പോള്‍ 71,639.2 കോടി രൂപ അധികം ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2021നെ അപേക്ഷിച്ച് 92.06 ശതമാനം അധികമാണ് കഴിഞ്ഞ 2 ദിവസം മാത്രം ലേലത്തില്‍ ലഭിച്ചത്. രണ്ട് ദിവസം മാത്രമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ലേലം പൂര്‍ത്തിയാക്കാന്‍ ആവശ്യമായിരുന്നത്.

രണ്ടാം ദിവസം ലേലം പൂര്‍ത്തിയാകും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. രണ്ടാം ദിവസം പൂര്‍ത്തിയായപ്പോള്‍ 700 മെഗാഹെർട്‌സ് വരെ ലേലം ചെയ്‌തതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പൊതുജനങ്ങൾക്കും സംരംഭങ്ങൾക്കും 5G സേവനങ്ങൾ നൽകുന്നതിനായി, പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ 5G സ്പെക്ട്രം ലേലത്തിന് അംഗീകാരം നൽകുകയായിരുന്നു. 4ജിയേക്കാൾ 10 മടങ്ങ് വേഗതയുള്ള മികച്ച ഇന്‍റര്‍നെറ്റ് സേവനങ്ങളാണ് 5ജി നല്‍കുന്നത്.

ഖനനം, പൊതുവിതരണം, ടെലിമെഡിസിൻ, ഉത്പാദനം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ വികസനം കൊണ്ടുവരാന്‍ 5Gക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ, സുനില്‍ ഭാര്‍തി മിത്തലിന്റെ ഭാരതി എര്‍ടെല്‍, ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസസ് , വോഡഫോണ്‍ ഐഡിയ, തുടങ്ങിയ നാല് സ്ഥാപനങ്ങളും ലേലത്തില്‍ സജീവമായി പങ്കെടുത്തു. ടെലികോം മേഖലയിലേക്ക് പുതുതായി ചുവടുവച്ച അദാനി ഗ്രൂപ്പ് 5ജി ടെലികോം സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുന്നത് ഇതാദ്യമാണ്.

ഓഗസ്റ്റ് 15 ന് മുമ്പ് ടെലികോം സംരംഭകര്‍ക്ക് സ്പെക്ട്രം അനുവദിക്കപ്പെടുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് ഈ വര്‍ഷം അവസാനത്തോടെ 5G ടെലികോം സേവനങ്ങൾ വ്യാപകമാകുമെന്നാണ് റിപ്പോര്‍ട്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.