വിശാഖപട്ടണം: (ബ്ലാക്ക് മാർലിൻ) ഓലക്കൊടിയൻ എന്ന മത്സ്യത്തിന്‍റെ കുത്തേറ്റ് നടുക്കടലില്‍ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു. വിശാഖപട്ടണം മുത്യാലമ്മപാലം തീരത്ത് നിന്ന് ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോയ വിശാഖപ്പട്ടണം സ്വദേശി എന്‍. ജൊഗണ്ണയാണ് കൊല്ലപ്പെട്ടത്.
ചൂണ്ടയില്‍ കുടുങ്ങിയ 70 കിലോയോളം ഭാരമുള്ള ഭീമൻ മത്സ്യത്തെ ബോട്ടിലേക്ക് വലിച്ചിടാനായി ജൊഗണ്ണ കടലില്‍ ചാടുകയായിരുന്നു. ഈ ശ്രമത്തിനിടെയാണ് മത്സ്യത്തിന്‍റെ കുത്തേല്‍ക്കുന്നത്. സംഭവസ്ഥലത്തു തന്നെ ജൊഗണ്ണ മരണപ്പെട്ടു.
ALSO READ: ഒന്നേമുക്കാൽ ലക്ഷം കടന്ന് കൊവിഡ് രോഗികൾ; 1000 കടന്ന് മരണം