സൂറത്ത് : ഇന്ത്യയിലെ ആദ്യത്തെ മൾട്ടി ലെവൽ റെയിൽവേ സ്‌റ്റേഷന്‍റെ നിർമാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് രാജ്യത്തെ ആദ്യ അത്യാധുനിക റെയിൽവേ സ്‌റ്റേഷൻ നിർമിക്കുന്നത്. 878 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
വീഡിയോ കോൺഫറൻസിലൂടെയായിരുന്നു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തത്. നവംബറിലാണ് പദ്ധതിയുടെ ടെൻഡർ നടന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുക. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സൂറത്ത് റെയിൽവേ സ്‌റ്റേഷൻ വഴി പോകുന്ന ട്രെയിനുകൾ ഉദ്‌ന റെയിൽവേ സ്‌റ്റേഷനിലൂടെ വഴിതിരിച്ചുവിടും. ഇതിനായി കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് പശ്ചിമ റെയിൽവേ അധികൃതർ അനുമതി തേടിയിട്ടുണ്ട്.
വജ്രങ്ങളുടെയും തുണിത്തരങ്ങളുടെയും കേന്ദ്രമാണ് സൂറത്ത്. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് ഇവിടേക്ക് എത്തുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ നിരവധി യാത്രക്കാർക്ക് പ്രയോജനമാകും.