ഷില്ലോങ്: മേഘാലയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ കല്‍ക്കരി ഖനിയില്‍ അകപ്പെട്ട തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്കു ശേഷം പുറത്തെടുത്തു. മെയ് 30 ന് അഞ്ച് തൊഴിലാളികളാണ് ഇവിടെ അകപ്പെട്ടത്. ഡൈനാമിറ്റ് സ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് ഇവര്‍ ഖനിയ്ക്കുള്ളില്‍ കുടുങ്ങിയത്.
ഇന്ത്യന്‍ നാവികസേന, എന്‍.ഡി.ആര്‍.എഫ് എന്നിവയുടെ മുങ്ങൽ വിദഗ്‌ധര്‍ 152 മീറ്റർ ആഴത്തിലുള്ള കുഴിയില്‍ നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഇ ഖർമാൽക്കിയാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. കണ്ടെത്തിയ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
മൃതദേഹത്തില്‍ നിന്നും ചില വസ്തുക്കള്‍ ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ ഖനി തൊഴിലാളിയാണെന്ന് വ്യക്തമായത്. വെള്ളത്തിനടിയിലെ കാഴ്ച വ്യക്തമായാല്‍ കൂടുതല്‍ മൃതദേഹങ്ങള്‍ വരും ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടെത്താനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പ്രദേശത്ത് രാത്രിയിൽ കനത്ത മഴ പെയ്തതോടെ ഖനി കുഴിയില്‍ ജലനിരപ്പ് ഉയർന്നത് തിരച്ചിലിനെ ബാധിച്ചു.
ALSO READ: ബലാത്സംഗക്കേസിൽ എൽജെപി എംപി പ്രിൻസ് രാജിനെതിരെ പരാതി