ശ്രീനഗർ: ജമ്മു കശ്മീരിലെ റെയ്‌നാവരി പ്രദേശത്ത് പൊലീസ് വാഹനത്തിന് നേരെ തീവ്രവാദികൾ വെടിയുതിർത്തു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പൊലീസും സൈനികരും പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചു. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ശ്രീനഗറിന്‍റെ ഉള്‍പ്രദേശങ്ങളില്‍ തീവ്രവാദികള്‍ എത്തിപ്പെടുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇതിനെതിരായി നിയമനടപടി സ്വീകരിക്കുമെന്നും കശ്‌മീര്‍ ഐ.ജി വിജയ് കുമാർ അടുത്തിടെ പറഞ്ഞിരുന്നു. ജൂലൈ 16 ന് ശ്രീനഗറിലെ ആലംദർ കോളനിയിൽ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.
എന്നാല്‍, 2020 ജൂലൈയിൽ ശ്രീനഗറിൽ തീവ്രവാദികളില്ലെന്ന് പൊലീസ് അവകാശപ്പെട്ടിരുന്നു. ലഷ്കർ ഇ ത്വയ്ബയുമായി ബന്ധമുള്ള തീവ്രവാദി അഷ്ഫാക്ക് റാഷിദിനെ കൊലപ്പെടുത്തിയ ശേഷം ഇവിടെ തീവ്രവാദികളില്ലെന്നായിരുന്നു പൊലീസിന്‍റെ വാദം.
ALSO READ: പെഗാസസില്‍ രാജ്യസഭ കലുഷിതം; റൂൾ 267 പ്രകാരം ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസ്