ETV Bharat / bharat

ഒഡിഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു; നബ ദാസ് ഗുരുതരാവസ്ഥയിൽ, വെടിവച്ചത് പൊലീസ് ഉദ്യോഗസ്ഥൻ - ഒഡിഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥൻ ഗോപാൽ ചന്ദ്ര ഹാസാണ് മന്ത്രിക്ക് നേരെ വെടിയുതിർത്തത്. നെഞ്ചിൽ വെടിയേറ്റ ആരോഗ്യമന്ത്രി നബ ദാസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

Naba das admitted to hospital  firing on Odisha state health minister Naba das  ഒഡീഷ ആരോഗ്യമന്ത്രിക്ക് നേരെ വെടിവയ്‌പ്പ്  നബ ദാസ് ഗുരുതരാവസ്ഥയിൽ  ആരോഗ്യമന്ത്രി ആശുപത്രിയിൽ  attack against Odisha minister  നബ ദാസിന് നേരെ വെടിവയ്‌പ്പ്  നബ ദാസ്  പൊലീസ് ഉദ്യോഗസ്ഥന്‍റെ വെടിവയ്‌പ്പ്  എഎസ്ഐ പൊലീസ് ഉദ്യോഗസ്ഥൻ ഗോപാൽ ചന്ദ്ര  ഗോപാൽ ചന്ദ്ര ഹാസ്  ഒഡിഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു  വെടിവെച്ചത് പൊലീസ് ഉദ്യോഗസ്ഥൻ
നബ ദാസ്
author img

By

Published : Jan 29, 2023, 1:25 PM IST

Updated : Jan 29, 2023, 4:56 PM IST

ഒഡിഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു

ജർസുഗുഡ: ഒഡിഷ ആരോഗ്യമന്ത്രി നബ ദാസിന് നേരെ വെടിവയ്‌പ്പ്. ജർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ്‌നഗർ സന്ദർശനത്തിനിടെ ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഗോപാൽ ചന്ദ്ര ഹാസാണ് മന്ത്രിക്ക് നേരെ വെടിയുതിർത്തത്. നെഞ്ചിൽ വെടിയേറ്റ ആരോഗ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബ്രജ്‌രാജ്‌നഗറിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഗാന്ധി ചൗക്കിന് സമീപത്ത് വച്ച് കാറിൽ നിന്ന് ഇറങ്ങിയ അദ്ദേഹത്തിന് അനുയായികൾ മാല ചാർത്തുന്നതിനിടെയാണ് സംഭവം. വെടിയേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന മന്ത്രിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

നിലവിൽ നബ ദാസ് ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ബ്രജ്‌രാജ്‌നഗർ എസ്‌ഡിപിഒ അറിയിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ പുറത്തുവന്നേക്കും.

Last Updated : Jan 29, 2023, 4:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.