ETV Bharat / bharat

പറ്റ്‌നയില്‍ ഇരുസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലെ വെടിവയ്‌പ്പ് : അക്രമങ്ങള്‍ തുടരുന്നു, പ്രതിയുടെ കെട്ടിടങ്ങള്‍ക്ക് തീയിട്ടു

പ്രദേശത്തെ രണ്ട് ശക്തരായ വ്യക്‌തികളുടെ സംഘങ്ങള്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് സംഘര്‍ഷം ഉണ്ടായത്

Firing incident in Patna  വെടിവെപ്പ്  പറ്റ്‌ന  സംഘര്‍ഷം  ബീഹാര്‍ ക്രൈം വാര്‍ത്തകള്‍  crime news Bihar  പറ്റ്നയിലെ വെടിവെപ്പ്  crime news  ക്രൈം വാര്‍ത്തകള്‍
പറ്റ്‌നയിലെ ഇരു സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലെ വെടിവെപ്പ്
author img

By

Published : Feb 20, 2023, 10:53 PM IST

പറ്റ്‌നയിലെ ഇരു സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം: അക്രമ സംഭവങ്ങള്‍ തുടരുന്നു

പറ്റ്‌ന : ബിഹാറിലെ പറ്റ്‌ന ജില്ലയിലെ ജെതുലി ഗ്രാമത്തില്‍ വീണ്ടും അക്രമ സംഭവങ്ങള്‍. ഞായറാഴ്‌ചയുണ്ടായ വെടിവയ്പ്പ്‌ സംഭവത്തില്‍ പ്രതികളില്‍ ഒരാളായ വ്യക്തിയുടെ വീടും, സംഭരണശാലയും, മാരേജ് ഹാളും ഒരുകൂട്ടം ആളുകള്‍ അഗ്‌നിക്കിരയാക്കി. പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജെതുലി ഗ്രാമത്തില്‍ ഉണ്ടായ വെടിവയ്‌പ്പില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.

കനത്ത പൊലീസ് സാന്നിധ്യത്തിലും സംഘര്‍ഷമേഖലയില്‍ ഇന്നും വെടിവയ്‌പ്പും തീവയ്‌പ്പും ഉണ്ടായി. വെടിവയ്‌പ്പ് സംഭവത്തിലെ പ്രധാന പ്രതി ബച്ചാ റായിയുടെ സഹോദരന്‍ ഉമേഷ്‌ റായിയുടെ ഗോഡൗണും, മാരേജ് ഹാളും, വീടുമാണ് ഒരു കൂട്ടം ആളുകള്‍ അഗ്‌നിക്കിരയാക്കിയത്.

സംഭവത്തില്‍ കൊല്ലപ്പെട്ട ആളുകളുടെ സംസ്‌കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആള്‍ക്കൂട്ടം പൊലീസിന് നേരെ കല്ലേറ് നടത്തി. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനായി പൊലീസിന് ആകാശത്തേക്ക് നാല് റൗണ്ട് നിറയൊഴിക്കേണ്ടി വന്നു.

ബച്ചാറായിയുടെ വീടിന് മുന്നില്‍, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ധര്‍ണ ഇരിക്കുകയാണ്. പ്രദേശത്ത് സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കുന്നു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് എഡിജിപി ജി എസ് ഗാങ്‌വാര്‍ പറഞ്ഞു. ആക്രമവുമായി ബന്ധപ്പെട്ട് പൊലീസ് ഏഴ് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ബാക്കിയുള്ള പ്രതികളെ അറസ്‌റ്റ് ചെയ്യാനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ ലൈസന്‍സുള്ള എല്ലാ തോക്കുകളും കണ്ടുകെട്ടും. സംഭവത്തിന്‍റെ എല്ലാ വശങ്ങളും പൊലീസ് അന്വേഷിക്കും. പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്‌ച എന്താണ് സംഭവിച്ചത്: രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് പേരാണ് ഞയറാഴ്‌ച കൊല്ലപ്പെട്ടത്. പ്രദേശത്തെ ശക്തരായ രണ്ട് വ്യക്തികളായ ബച്ചാ റായി, ചന്ദ്രിക റായി എന്നിവര്‍ തമ്മില്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം വെടിവയ്‌പ്പില്‍ കലാശിക്കുകയായിരുന്നു. ഗൗതം കുമാര്‍ എന്ന വ്യക്തി സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. ഒരാള്‍ ഇന്നലെ ആശുപത്രിയില്‍ വച്ചും മറ്റൊരു വ്യക്തി ഇന്നും മരണപ്പെടുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് പേര്‍ ജീവന് വേണ്ടി മല്ലിട്ടുകൊണ്ടിരിക്കുകയാണ്.

അമ്പത് റൗണ്ട് വെടിയുതിര്‍ത്തു: തന്‍റെ സ്വകാര്യ പാര്‍ക്കിങ് സ്ഥലത്ത് നിന്ന് കാര്‍ റോഡിലേക്ക് ഇറക്കുകയായിരുന്നു ചന്ദ്രിക റായി. ഈ സമയത്ത് കെട്ടിട നിര്‍മാണ സാമഗ്രികള്‍ ബാച്ചാറായിയും കൂട്ടരും ലോറിയില്‍ കയറ്റുകയായിരുന്നു. ഈ കെട്ടിട നിര്‍മാണ സാമഗ്രികളും ലോറിയും തന്‍റെ പാര്‍ക്കിങ് പ്രദേശത്തിന്‍റെ മുന്നില്‍ നിന്ന് മാറ്റണമെന്ന് ചന്ദ്രിക റായി ഇവരോട് ആവശ്യപ്പെട്ടു. ഇത് ഇരുവരും തമ്മില്‍ വാക്കേറ്റത്തിന് ഇടയാക്കി.

ബച്ചാ റായി തന്‍റെ കൂട്ടാളികളെ സംഭവസ്ഥലത്തേക്ക് വിളിച്ചു. തുടര്‍ന്ന് ബച്ചാ റായിയുടെ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. അമ്പത് റൗണ്ട് വെടിയുതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം നടക്കുമ്പോള്‍ പൊലീസ് സാന്നിധ്യം സ്ഥലത്തുണ്ടായിരുന്നെങ്കിലും അവര്‍ ഇടപെട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

തങ്ങളുടെ കാറിന് പോകാന്‍ സാധിക്കാത്ത വിധത്തില്‍ ബച്ചാ റായിയുടെ സംഘം വലിയ കെട്ടിട നിര്‍മാണ സാമഗ്രികള്‍ ഇടുകയായിരുന്നുവെന്ന് ചന്ദ്രിക റായിയുടെ സംഘത്തില്‍പ്പെട്ട സഞ്ജീവ് പറഞ്ഞു. ഇത് മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബച്ചാറായിയും സംഘവും തങ്ങള്‍ക്ക് എതിരെ കയര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ബച്ചാ റായിയുടെ സംഘം തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നും സഞ്ജീവ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.