അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദിലെ വത്വവ പ്രദേശത്തെ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം.ബുധനാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാൻ 20 ലധികം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിശദാംശങ്ങൾ കാത്തിരിക്കുന്നു.
കഴിഞ്ഞ ഞായറാഴ്ച സമാനമായ ഒരു സംഭവത്തിൽ ബാപ്പുനഗർ പ്രദേശത്തെ ഒരു മാർക്കറ്റ് കോംപ്ലക്‌സിൽ വൻ തീപിടുത്തമുണ്ടായതിനെ തുടർന്ന് 20 ഓളം കടകൾ കത്തി നശിച്ചിരുന്നു.