ETV Bharat / bharat

furniture warehouse caught fire | ഹൈദരാബാദിൽ ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം; ഗോഡൗണ്‍ പൂർണമായും കത്തി നശിച്ചു

author img

By

Published : Jun 17, 2023, 7:39 AM IST

മൂന്ന് യൂണിറ്റ് ഫയർ ഫോഴ്‌സ് സംഘം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്

Fire breaks out at furniture warehouse in Hyderabad  ഹൈദരാബാദിൽ തീപിടിത്തം  ഫർണിച്ചർ ഷോറൂമിൽ തീപിടിത്തം  തെലങ്കാനയിൽ തീപിടിത്തം  തീപിടിത്തം  Fire breaks out at Vanasthalipuram  ഹൈദരാബാദിൽ ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം
ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം

ഹൈദരാബാദ് (തെലങ്കാന) : തെലങ്കാനയിലെ വനസ്ഥലിപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടിത്തം. ഹസ്‌തിനപുരം റോഡിൽ സ്ഥിതി ചെയ്യുന്ന ഫർണിച്ചർ ഗോഡൗണിലാണ് വെള്ളിയാഴ്‌ച രാത്രി തീപിടുത്തമുണ്ടായത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ മൂന്ന് യൂണിറ്റ് ഫയർ ഫോഴ്‌സ് സംഘം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. തീപിടിത്തത്തിന്‍റെ കാരണം വ്യക്‌തമല്ല.

കോച്ചിങ് സെന്‍ററിൽ തീപിടിത്തം : ജൂണ്‍ 15ന് ന്യൂഡൽഹിയിലെ മുഖർജി നഗറിലെ ബഹുനില കെട്ടിടത്തിലെ കോച്ചിങ് സെന്‍ററിൽ വൻ തീപിടിത്തമുണ്ടായിരുന്നു. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്. സംഭവ സമയം കോച്ചിങ് സെന്‍ററിൽ ഉണ്ടായിരുന്ന വിദ്യാർഥികൾ ജനലിലൂടെ കയറിൽ തൂങ്ങി താഴേക്കിറങ്ങി രക്ഷപ്പെട്ടു. നാല് വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ : Delhi high rise fire: കോച്ചിങ് സെന്‍ററില്‍ വന്‍ തീപിടിത്തം; കയറില്‍ തൂങ്ങി രക്ഷപ്പെട്ട് വിദ്യാര്‍ഥികള്‍

11 അഗ്‌നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം തീപിടിത്തത്തിന്‍റെ കാരണം വ്യക്‌തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും പെട്ടന്ന് തന്നെ തീ നിയന്ത്രണ വിധേയമാക്കിയത് കൊണ്ട് വൻ അപകടം ഒഴിവാക്കാനായെന്നും പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് ഡൽഹി ഫയർ സർവീസ് ഡയറക്‌ടർ അതുൽ ഗാർഗ് പറഞ്ഞു.

തീപിടിത്തത്തിൽ രണ്ട് മരണം : ജൂണ്‍ 12ന് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഇരുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ വയോധിക അടക്കം രണ്ട് പേർ മരിച്ചിരുന്നു. 74 കാരിയും 40 കാരിയുമാണ് അപകടത്തിൽ മരിച്ചത്. ഗാസിയാബാദിലെ ലോനിയിലെ ലാൽ ബാഗ് കോളനിയിലെ കെട്ടിടത്തിൽ രാവിലെ ഏഴ്‌ മണിയോടെയാണ് തീപിടിത്തമുണ്ടായത്. തുടർന്ന് ട്രോണിക്ക സിറ്റിയില്‍ നിന്നുള്ള രണ്ട് അഗ്‌നിശമന സേന യൂണിറ്റും സാഹിബാബാദില്‍ നിന്നുള്ള യൂണിറ്റും എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

ALSO READ : യുപിയില്‍ ഇരുനില കെട്ടിടത്തിന് തീപിടിച്ചു; വയോധികയടക്കം 2 പേര്‍ മരിച്ചു

തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് വയോധിക മരിച്ചത്. തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റതാണ് 40 കാരിയുടെ മരണത്തിന് ഇടയാക്കിയത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെട്ടിടത്തിൽ കുടുങ്ങിയ എട്ട് പേരെ അഗ്‌നി ശമന സേന രക്ഷപ്പെടുത്തി. കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ കുടുങ്ങി കിടന്നവരെ കെട്ടിടത്തിന്‍റെ ചുവരുകൾ തകർത്താണ് പുറത്തെത്തിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം.

കാർ ഷോറൂമിൽ തീപിടിത്തം : ഇക്കഴിഞ്ഞ മെയ് 30ന് ഹൈദരാബാദിലെ എൽബി നഗറിൽ സെക്കൻഡ് ഹാൻഡ് കാർ ഷോറൂമിന് തീപിടിച്ചിരുന്നു. ഗുന്ദി ജങ്കയ്യ നഗറിലെ 'കാർ ഒ മാൻ' എന്ന ഷോറൂമിന്‍റെ ഗാരേജിൽ രാത്രി 7.30 ഓടെയാണ് തീപിടിത്തമുണ്ടായത്. 20 ഓളം കാറുകൾ കത്തി നശിച്ചിരുന്നു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിരുന്നില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.