ETV Bharat / bharat

ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ വൻ തീപിടിത്തം; അപകട കാരണം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതെന്ന് സൂചന

author img

By

Published : Apr 27, 2022, 1:13 PM IST

Updated : Apr 27, 2022, 4:56 PM IST

ആശുപത്രിയുടെ സര്‍ജിക്കല്‍ വാര്‍ഡിലാണ് അഗ്നിബാധയുണ്ടായത്. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

Fire breaks out at Chennai's Rajiv Gandhi govt hospital  Huge fire breaks out at rajiv gandhi government hospital in chennai  ആശുപത്രിയില്‍ തീപിടിത്തം  തീപിടിത്തം  ആശുപത്രിയില്‍ തീപിടിത്തം
ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ വൻ തീപിടിത്തം

ചെന്നൈ: ചെന്നൈ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം. ബുധനാഴ്‌ച രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

നിരവധി അഗ്നിശമനസേന യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. ആശുപത്രിയിലെ പഴയ കെട്ടിടത്തിലുള്ള സര്‍ജിക്കല്‍ വാര്‍ഡിലാണ് അഗ്നിബാധയുണ്ടായത്. അപകടമുണ്ടായ കെട്ടിടത്തില്‍ 400 ഗ്യാസ് സിലിണ്ടർ സൂക്ഷിച്ചിരുന്നതായാണ് വിവരം.

ഇത് പൊട്ടിത്തെറിച്ചതാകാം അഗ്നിബാധയ്ക്ക് കാരണമെന്നും സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അപകടമുണ്ടായതിന് പിന്നാലെ ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി രാധാകൃഷ്‌ണന്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി. പഴയ കെട്ടിടങ്ങളിലൊന്നിലാണ് തീപിടിത്തമുണ്ടായതെന്നും മൂന്ന് പുതിയ കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നിട്ടില്ലെന്നും ഡോ. ജെ രാധാകൃഷ്‌ണൻ പറഞ്ഞു.

രോഗികളെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

also read: ഇ-സ്‌കൂട്ടറുകള്‍ക്ക് തീപിടിത്തം: വാഹനങ്ങള്‍ തിരിച്ചുവിളിച്ചേക്കുമെന്ന് ഒല കമ്പനി

Last Updated : Apr 27, 2022, 4:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.