ബര്‍വാനി (മധ്യപ്രദേശ്) : നര്‍മദ ബചാവോ ആന്ദോളന്‍ നേതാവും സാമൂഹിക പ്രവര്‍ത്തകയുമായ മേധ പട്‌കറിനെതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്. ഫണ്ട് തിരിറി നടത്തിയെന്ന് ആരോപിച്ചുള്ള പരാതിയിലാണ് നടപടി. പ്രീതം രാജ് ബഡോല എന്നയാളുടെ പരാതിയില്‍ മേധ പട്‌കര്‍ ഉള്‍പ്പടെ പതിനൊന്നോളം പേര്‍ക്കെതിരെയാണ് കേസ്.
മേധ പട്‌കര്‍ നടത്തുന്ന നർമദ നവനിർമാൺ അഭിയാൻ കഴിഞ്ഞ പതിനാല് വർഷത്തിനിടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. ആദിവാസി കുട്ടികളെ പഠിപ്പിക്കാൻ പണം ഉപയോഗിക്കുന്നതിന് പകരം പട്‌കർ ഈ തുക ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിച്ചതെന്ന് ബഡോലെ പരാതിയില്‍ വാദിക്കുന്നു. 14 വർഷത്തിനിടെ ട്രസ്റ്റിന് 13 കോടിയിലധികം രൂപ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ഇതിന്‍റെ ഉറവിടവും, ചെലവും വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം പരാതിക്കാരന്‍റെ ആരോപണങ്ങള്‍ മേധാപട്‌കര്‍ നിഷേധിച്ചു. വിഷയത്തില്‍ പൊലീസിന്‍റെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറാണെന്നും മേധാപട്‌കര്‍ വ്യക്തമാക്കി.
പരാതി ആരുടെയെങ്കിലും സ്വാധീനത്തിന് വഴങ്ങിയുള്ളതാകാം. ഇത് ചെയ്‌തവര്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും മേധ പട്‌കര്‍ അഭിപ്രായപ്പെട്ടു. നര്‍മദ ബചാവോ ആന്ദോളന്‍ നേതാവിനെതിരെ എഫ്.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌തെങ്കിലും, മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പൊലീസ് തയ്യാറായില്ല.