ഹൈദരാബാദ് : പ്രിയ ഫുഡ്‌സിന് എക്‌സ്‌പോര്‍ട്ട് എക്‌സലന്‍സ് പുസ്‌കാരം. ഗുണമേന്മയുള്ള ഭക്ഷ്യോത്‌പന്നങ്ങളുടെ കയറ്റുമതിയിലൂടെ രാജ്യത്തിന് നേട്ടമുണ്ടാക്കിയതിലാണ് അംഗീകാരം. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് അസോസിയേഷന്‍സാണ് (FIEO) അവാര്‍ഡ് പ്രഖ്യാപിച്ചത്.
ബുധനാഴ്‌ച ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രിയ ഫുഡ്‌സ് പ്രതിനിധികള്‍ക്ക് പുരസ്‌കാരം കൈമാറും. ഭക്ഷിണ മേഖലയിലെ 'ടോപ് വണ്‍ സ്റ്റാര്‍ എക്‌സ്‌പോര്‍ട്ട് ഹൗസ് 2017-2018' എന്ന വിഭാഗത്തിലാണ് പ്രിയ ഫുഡ്‌സിന് അവാര്‍ഡ് ലഭിച്ചത്.