ETV Bharat / bharat

സൂക്ഷിക്കണം; നിങ്ങളറിയാതെ നിങ്ങളുടെ വിരലടയാളം വിൽക്കുന്നു

author img

By ETV Bharat Kerala Team

Published : Jan 17, 2024, 3:58 PM IST

fingerprint Selling : കർണാടക, ആന്ധ്രാ പ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സർക്കാർ വകുപ്പുകളുടെ സൈറ്റിൽ ലഭ്യമായ വിരലടയാളവും രേഖകളുമാണ് തട്ടിപ്പുകാർ മോഷ്‌ടിക്കുന്നത്. ഇത്തരത്തിൽ പണം തട്ടിയെടുക്കുന്ന സംഘം അറസ്റ്റിൽ

fingerprint Selling വിരലടയാളം കച്ചവടം Money fraud പണം തട്ടിപ്പ്
Fingerprint selling fraud

ബെംഗളൂരു : ആധാർ നമ്പറുമായി വിരലടയാളം ബന്ധിപ്പിച്ച് ഉടമസ്ഥരറിയാതെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുന്ന സൈബർ തട്ടിപ്പ് സംഘം അറസ്റ്റിൽ. സിറ്റി പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്‌തത്. സർക്കാർ റവന്യൂ വകുപ്പിൽ നിന്നും മറ്റ് ബാങ്കുകളിൽ നിന്നുമെന്നെല്ലാം ആണെന്ന വിവരം പറഞ്ഞ് വിരലടയാളം ശേഖരിച്ച് തട്ടിപ്പ് നടത്തുന്ന കേസുകൾ വർദ്ധിച്ച് വരുകയാണ്.

ഇത്തരം കാര്യങ്ങൾ ചൂണ്ടികാണിച്ച് റവന്യൂ വകുപ്പിന്‍റെ കാവേരി സോഫ്റ്റ് വെയറിൽ പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും, രേഖകളും എളുപ്പത്തിൽ മറയ്‌ച്ചുവെക്കാൻ സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്‍റ് റവന്യൂ വകുപ്പിന് കത്ത് നൽകി. അല്ലാത്ത പക്ഷം സൈബർ തട്ടിപ്പുകാർ വിരലടയാളം ശേഖരിച്ച് അപ്‌ഡേറ്റ് ചെയ്യുകയും, വിരലടയാളം ഉപയോഗിച്ച് പണം കൈമാറുകയും ചെയ്യുന്നു,വഅതിനാൽ ഉപഭോക്താക്കൾക്ക് പണം പിൻവലിച്ചതിന്‍റെ ഒടിപിയോ സന്ദേശമോ അയയ്ക്കാൻ കഴിയില്ല.

ബെംഗളൂരു നഗരത്തിലെ എട്ട് സിഇഎൻ പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലായി ഇതുവരെ 128 എഇപിഎസ് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കുറ്റകൃത്യത്തിന്‍റെ ഗൗരവം മനസ്സിലാക്കിയ സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദ നോർത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി ലക്ഷ്‌മി പ്രസാദിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു.

ഇത്തരം തട്ടിപ്പുകളുടെ അന്വേഷണ ചുമതല ഏറ്റെടുത്ത ഡിസിപി ഇത് വരെ നഗരത്തിൽ രജിസ്റ്റർ ചെയ്‌ത കേസുകളുടെ സമഗ്ര വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഡൽഹി, ഉത്തർ പ്രദേശ്‌, ബിഹാർ എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള പ്രതികൾ കുറ്റകൃത്യം ചെയ്‌തതായി കണ്ടെത്തി.

അതിൽ വിരലടയാളം 5000 രൂപയ്‌ക്ക് വിറ്റതായും പറയുന്നു.ബിഹാറിലുള്ള ഒരു പ്രാദേശിക ഉപഭോക്തൃ സേവന കേന്ദ്രം സൂക്ഷിച്ചുവെച്ച വിരലടയാളങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തി പണം സമ്പാദിക്കുന്നതിനായി കണ്ടെത്തി.

തട്ടിപ്പുകാർ സർക്കാർ രേഖകൾ എളുപ്പത്തിൽ വെബ്‌സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യുകയായിരുന്നു.

കർണാടക, ആന്ധ്രാ പ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സർക്കാർവകുപ്പുകളുടെ സൈറ്റിൽ ലഭ്യമായ വിരലടയാളവും രേഖകളുമാണ് തട്ടിപ്പുകാർ മോഷ്‌ടിക്കുന്നത്.

മറ്റ് ചില തട്ടിപ്പ്കാർ അജ്ഞാതരായ പ്രതികളിൽ നിന്ന് 5000 രൂപയ്ക്ക് വിരലടയാള പകർപ്പുകൾ അടങ്ങിയ രേഖകൾ വാങ്ങി പൊതുജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു.

കൂടുതൽ എഇപിഎസ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത് തടയാൻ റവന്യൂ വകുപ്പിന്‍റെ കത്തിന്‍റെ പശ്ചാത്തലത്തിൽ, സുപ്രധാന രേഖകൾ ഇപ്പോൾ രഹസ്യമായി സൂക്ഷിക്കുന്നു, അതിനാൽ കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. വടക്ക്-കിഴക്കൻ ഡിവിഷനിൽ രജിസ്റ്റർ ചെയ്‌ത ഇത്തരം തട്ടിപ്പ് കേസുകളിൽ അഞ്ച് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്, ചില കേസുകളിൽ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്, ഇനിയും ആളുകളെ അറസ്റ്റ് ചെയ്യാനുണ്ട്, അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണെന്ന് ”ഡിസിപി ലക്ഷ്‌മി പ്രസാദ് പറഞ്ഞു.

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്: എഇപിഎസ് സംവിധാനം ഉപയോഗിച്ച് പണമിടപാട് നടത്തുന്ന ബാങ്ക് അക്കൗണ്ട് ഉടമകൾ അവരുടെ ആധാർ കാർഡ് നമ്പറുകളും മറ്റ് പ്രധാന വിവരങ്ങളും ഒരു കാരണവശാലും മറ്റുള്ളവരുമായി പങ്കിടരുത്. വിരലടയാളം ശേഖരിക്കുന്ന സൈബർ മോഷ്‌ടാക്കൾ സർക്കാർ വെബ്സൈറ്റുകൾ വഴി വിവരങ്ങൾ മോഷ്‌ടിക്കാനും ചൂഷണം ചെയ്യാനുമിടയുണ്ട്. പിന്നുകളോ പാസ്‌വേഡുകളോ പങ്കിടരുത്. അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. നിങ്ങളുടെ മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടർ ആന്‍റിവൈറസ് സോഫ്റ്റ്‌വെയർ കാലത്തിനനുസരിച്ച് അപ്‌ഡേറ്റ് ചെയ്യണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.