ന്യൂഡൽഹി: രാജ്യത്ത് 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്ക് 8,923.8 കോടി അനുവദിച്ച് കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രാലയം. പഞ്ചായത്തിരാജ് മന്ത്രാലയത്തിന്‍റെ നിർദേശ പ്രകാരം പഞ്ചായത്തുകൾക്കാണ് ഈ തുക അനുവദിച്ചത്. കൊവിഡിനെ തുടർന്ന് ഗ്രാമങ്ങളിൽ നടക്കുന്ന കൊവിഡ് വ്യാപനം പ്രാധാന്യത്തോടെ വിലയിരുത്തേണ്ടതാണെന്നും മന്ത്രാലയം അറിയിച്ചു. ശരിയായ രീതിയൽ ബോധവൽക്കരണം ഇല്ലാത്തതും മെഡിക്കൽ സപ്പോർട്ടിന്‍റെ കുറവും ഗ്രാമപ്രദേശങ്ങളിലെ സ്ഥിതി വഷളാക്കുമെന്നും അതിനാൽ പഞ്ചായത്തുകൾ , തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവയുമായി ഉചിതമായ രീതിയിൽ ആശയവിനിമയം നടത്തണമെന്നുമാണ് നിർദേശം നൽകിയിരിക്കുന്നത്.
ഗ്രാന്‍റിന്‍റെ ആദ്യ ഗഡുവാണ് ഇപ്പോള്‍ അനുവദിച്ചത്. തുക മറ്റ് കാര്യങ്ങള്‍ക്കൊപ്പം കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലെ വിവിധ പ്രതിരോധ നിയന്ത്രണ നടപടികള്‍ക്കായി ഉപയോഗിക്കുകയും ചെയ്യാം. കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന് പഞ്ചായത്തുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനായ നിർദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.
ഫിംഗർ ഓക്സി മീറ്റർ, എൻ -95 മാസ്കുകൾ, ഇൻഫ്രാറെഡ് തെർമൽ സ്കാനിംഗ് ഉപകരണങ്ങൾ, സാനിറ്റൈസർ തുടങ്ങിയവക്കായും ഈ തുക ഉപയോഗപ്പെടുത്താം. അതിന് പുറമെ പഞ്ചായത്തുകളോട് ലഭ്യമായ പതിനാല്/പതിനഞ്ച് ഗ്രാന്‍റുകൾ ധനകാര്യകമ്മിഷന്‍റെ മാര്‍ഗ നിര്‍ദേശപ്രകാരം ഉപയോഗിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ്/എസ്‌ഡിആര്‍എഫ് എന്നിവയില്‍ നിന്നും അവര്‍ക്ക് അധിക വിഹിതവും പരിഗണിക്കുന്നുണ്ട്.
ALSO READ: കൊവിഡ് വ്യാപനം : 25 സംസ്ഥാനങ്ങള്‍ക്ക് 8923.8 കോടി രൂപ അനുവദിച്ച് കേന്ദ്രം