ETV Bharat / bharat

സിനിമ ചിത്രീകരണത്തന്‍റെ മറവില്‍ ലൈംഗിക ചൂഷണം; സംവിധായകനും സഹായിയും അറസ്റ്റില്‍ - Tamil cinema

തമിഴ്‌ സംവിധായകന്‍ വേല്‍സത്തിരന്‍, ഇയാളുടെ സഹായി ജയജ്യോതി എന്നിവരാണ് അറസ്റ്റിലായത്. ദേശീയ പുരസ്‌കാരം ലക്ഷ്യമിട്ടു കൊണ്ട് സിനിമ നിര്‍മിക്കുന്നു എന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ യുവതികളെ ചൂഷണം ചെയ്‌തത്

Tamil Director Vel Sathiran  Film Director arrested in Sexual exploitation  Sexual exploitation  Director Vel Sathiran  സിനിമ ചിത്രീകരണത്തന്‍റെ മറവില്‍ ലൈംഗിക ചൂഷണം  സംവിധായകനും സഹായിയും അറസ്റ്റില്‍  തമിഴ്‌ സംവിധായകന്‍ വേല്‍സത്തിരന്‍  ജയജ്യോതി  Jayajyothi  ദേശീയ പുരസ്‌കാരം  National Award  ചെന്നൈ  Chennai  Tamil cinema  Kollywood
സിനിമ ചിത്രീകരണത്തന്‍റെ മറവില്‍ ലൈംഗിക ചൂഷണം; സംവിധായകനും സഹായിയും അറസ്റ്റില്‍
author img

By

Published : Sep 11, 2022, 4:07 PM IST

ചെന്നൈ: സിനിമ ചിത്രീകരണത്തിന്‍റെ മറവില്‍ യുവതികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ തമിഴ്‌ സിനിമ സംവിധായകന്‍ വേല്‍സത്തിരന്‍ നിരവധി യുവതികളെ ചൂഷണം ചെയ്‌തതായി പൊലീസ്. മുന്നൂറിലധികം യുവതികളാണ് വേല്‍സത്തിരന്‍റെ അതിക്രമത്തിന് ഇരയായത് എന്നാണ് പൊലീസ് കണ്ടെത്തല്‍. ഇവരുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും ഇയാള്‍ പകര്‍ത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ പരാതിയിന്‍മേല്‍ കഴിഞ്ഞ ദിവസമാണ് വേല്‍സത്തിരനെയും ഇയാളുടെ സഹായിയായ ജയജ്യോതിയെയും സേലം സൂരമംഗലം പൊലീസ് അറസ്റ്റ് ചെയ്‌തത്. സൂരമംഗലം എസ്ബിഐ ഓഫീസേഴ്‌സ് കോളനിയില്‍ ഗ്ലോബല്‍ ക്രിയേഷന്‍സ് എന്ന പേരില്‍ സിനിമ കമ്പനി നടത്തുകയാണ് വേല്‍സത്തിരന്‍. നോ എന്ന പേരില്‍ താന്‍ സിനിമ നിര്‍മിക്കുന്നുണ്ടെന്നും ചിത്രത്തിലേക്ക് നടിമാരെ ആവശ്യമുണ്ടെന്നും പരസ്യപ്പെടുത്തിയാണ് ഇയാള്‍ യുവതികളെ ആകര്‍ഷിച്ചത്.

ഓഡിഷനെത്തിയ യുവതികളോട് ഇയാള്‍ക്കൊപ്പം അടുത്തിടപഴകുന്ന രംഗങ്ങളും അശ്ലീല രംഗങ്ങളും അഭിനയിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ത്ത യുവതികളോട് ദേശീയ പുരസ്‌കാരം ലക്ഷ്യമിട്ടു കൊണ്ട് നിര്‍മിക്കുന്ന ചിത്രം ആയതിനാലാണ് ഇത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തിയത് എന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് യുവതികളെ ഭീഷണി പെടുത്തുകയും ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നു.

യുവതികളില്‍ ഒരാള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സംവിധായകനെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.