ETV Bharat / bharat

അവസാന ശ്വാസം വരെയും പോരാട്ട വഴിയില്‍ തന്നെ: എൻഡോസള്‍ഫാൻ സമരത്തെ കുറിച്ച് ദയാബായി - Endosulfan people

82-ാം വയസിലും ദയാബായി എൻഡോസൾഫാൻ ദുരിതബാധിതരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി നിരാഹാരം സമരം നടത്തിയിരുന്നു. 2018 മുതലാണ് എൻഡോസൾഫാൻ ഇരകളുടെ ഉന്നമനത്തിനായി ഇവർ മുന്നിട്ടിറങ്ങുന്നത്

Daya Bai from MP  എൻഡോസൾഫാൻ ദുരിതബാധിതർ  kerala news  national news  ദയാബായി  Endosulfan inflicted patients  Endosulfan inflicted patients kerala  Daya bai interview  എൻഡോസൾഫാൻ  Endosulfan people
എൻഡോസൾഫാൻ ദുരിതബാധിതരുടെ ഉന്നമനത്തിനായി
author img

By

Published : Mar 28, 2023, 10:36 AM IST

ഭോപ്പാൽ: കേരളത്തിലെ കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നുതിനായി പ്രവർത്തിക്കുകയാണ് 82കാരിയായ ദയാബായി. മധ്യപ്രദേശിലെ ചിന്ദ്വാര സ്വദേശിയായ ദയാബായി 2018 മുതലാണ് എൻഡോസൾഫാൻ ഇരകളുടെ ഉന്നമനത്തിനായി പ്രവർത്തനം ആരംഭിക്കുന്നത്. ഈ പ്രായത്തിലും ദയാബായിയുടെ പോരാട്ടവീര്യം ഈ വഴി പിന്തുടരാൻ മറ്റുള്ളവർക്കും പ്രചോദനമായി മാറിയിരിക്കുകയാണ്.

കേരളത്തിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി 82-ാം വയസിൽ 18 ദിവസം നിരാഹാര സമരം നടത്തിയ അവർ പോരാട്ടത്തിൽ നിന്ന് പിൻമാറില്ലെന്നാണ് വ്യക്‌തമാക്കുന്നത്. എൻഡോസൾഫാൻ ദുരിതബാധിതരുടെ ദയനീയാവസ്ഥയെക്കുറിച്ച് അവരുടെ വാക്കുകൾ - ' കാസർകോട് മേഖലയിലെ സ്ഥിതിഗതികൾ വളരെ ഭയാനകമാണ്.

വർഷങ്ങൾക്ക് മുൻപ് ഹെലികോപ്‌റ്ററുകൾ ഉപയോഗിച്ച് മാരക കീടനാശിനിയായ എൻഡോസൾഫാൻ തളിച്ചത് കാസർകോടിലെ ജനങ്ങളെ ദുരിതത്തിലാക്കി. മേഖലയിലെ കശുവണ്ടി തോട്ടങ്ങളിൽ എൻഡോസൾഫാൻ കീടനാശിനികൾ തളിച്ചത് ഭക്ഷ്യ ശൃംഖലയിലെ വിഷബാധയിലേക്ക് നയിച്ചു. ഹൃദയം തകർക്കുന്നതാണ് ദുരിതബാധിത മേഖലയിലെ കാഴ്‌ചകൾ. ജനിച്ചുവീഴുന്ന നവജാത ശിശുക്കൾ മുതൽ 30 വയസ് വരെയുള്ള ആളുകളിൽ ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. ചില ആളുകളിൽ കാൻസർ പോലെയുള്ള രോഗങ്ങളും കണ്ടെത്തിയിട്ടുണ്ട്'.

'യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വർഷങ്ങളോളം ഈ മേഖലയിൽ സർക്കാർ എൻഡോസൾഫാൻ കീടനാശിനി ഉപയോഗിച്ചു. ഇത് നവജാത ശിശുക്കൾ മുതൽ 30 വയസ് വരെയുള്ള 10,000 പേരയെങ്കിലും മാനസികവും ശാരീരികവുമായ വിവിധ വൈകല്യങ്ങളിലേക്ക് തള്ളിയിട്ടു. ജനന വൈകല്യങ്ങൾ, ശാരീരിക വൈകല്യങ്ങൾ എന്നിവയെ കൂടാതെ കാൻസർ രോഗത്താലും ഇവർ കഷ്‌ടത അനുഭവിക്കുകയാണ്. രോഗ നിർണയം നടത്താനും ചികിത്സ നൽകാനും വിദഗ്‌ദരായ ഓങ്കോളജിസ്റ്റുകളുടെ സേവനം മേഖലയിൽ അനിവാര്യമാണ്. കാസർകോട് ജില്ലയിൽ എയിംസ് സ്ഥാപിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് സംസാരിക്കുമെന്നും ഇതിനായി ഡൽഹിയിലേക്ക പോകുമെന്നും അവർ കൂട്ടിച്ചേർത്തു.

18 ദിവസത്തെ നിരാഹാരത്തിൽ മുട്ടുമടയ്‌ക്കി സർക്കാർ; 2022 ഒക്‌ടോബർ 2ന് എൻഡോസൾഫാൻ ദുരിതബാധിതർക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങൾ നൽകണമെന്ന് ആവശ്യം മുൻനിർത്തിയാണ് ദയാബായി സെക്രട്ടേറിയറ്റിന് മുന്‍പില്‍ അനിശ്ചിതകാല നിരാഹാര സമരമാരംഭിച്ചിരുന്നത്. കാസർകോട് ജില്ലയെ എയിംസ് പട്ടികയിൽ ഉൾപ്പെടുത്തുക, അടിയന്തരമായി വിദഗ്‌ധ ചികിത്സാസംവിധാനം ഒരുക്കുക, മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പ് രോഗികൾ എന്നിവര്‍ക്കായി ദിന പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുക എന്നിവയായിരുന്നു ആവശ്യങ്ങൾ. എയിംസൊഴികെ ബാക്കിയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ 18-ാം ദിനം മുടി മുറിച്ചാണ് ദയാബായി നിരാഹാരം അവസാനിപ്പിച്ചത്. എയിംസിനായുള്ള സമരം തുടരുമെന്നും വ്യക്‌തമാക്കിയിരുന്നു.

ALSO READ: ഇന്ത്യൻ എംബസിയിലേയും കോൺസുലേറ്റിലേയും ആക്രമണങ്ങളെ അപലപിച്ച് യുഎസ്

എൻഡോസൾഫാൻ ഇരകളുടെ ദുരിതം കാണാതിരിക്കാനാകില്ല; എൻഡോസൾഫാൻ ദുരിത ബാധിതയായി 11-ാം വയസിൽ മരണത്തിന് കീഴടങ്ങിയ പെൺകുട്ടിയുടെ കുടുംബത്തിന് അനുകൂല വിധിയാണ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നത്. പെൺകുട്ടിയുടെ ചികിത്സക്കായി എടുത്ത വായ്‌പകൾ എഴുതിത്തള്ളാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട കോടതി അത്തരം വ്യക്തികളുടെയും അവരുടെ ബന്ധുക്കളുടെയും ദുരവസ്ഥ ഭരണകൂടത്തിനോ കോടതിക്കോ കാണാതിരിക്കാൻ കഴിയില്ലെന്നും വ്യക്‌തമാക്കിയിരുന്നു.

ALSO READ: അട്ടിമറിക്ക് സാധ്യതയില്ല; ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.