പാല്‍ഗര്‍: മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയിലെ ബൊയിസര്‍ താരാപൂര്‍ വ്യവസായ എസ്‌റ്റേറ്റില്‍ തീപിടിത്തം. അഗ്‌നിരക്ഷ സേന എത്തി തീ അണയ്‌ക്കുന്നതിന് ശ്രമം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും അപകടം പറ്റിയതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എസ്‌റ്റേറ്റിലെ പ്രീമിയര്‍ ഇന്‍റര്‍മീഡിയേറ്റ്‌സ് എന്ന കമ്പനിയുടെ പ്ലാന്‍റിലാണ് തീപിടിത്തം ഉണ്ടായത്.
തീപിടിത്തത്തിന് ശേഷം പത്തോളം സ്ഫോടനങ്ങളും പ്ലാന്‍റിലുണ്ടായി. തീപിടിക്കാന്‍ സാധ്യതയുള്ള വസ്‌തുക്കള്‍ അമിതമായി സൂക്ഷിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. ചുറ്റുപാടും വലിയ പുക പടര്‍ന്നത് സമീപവാസികള്‍ക്ക് ശ്വസനത്തിന് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.