ETV Bharat / bharat

വ്യാജ ഒപ്പിട്ട് കോടികളുടെ ഭൂമി തട്ടിയെടുത്തു; അഹമ്മദാബാദിൽ വനിത അഭിഭാഷക പിടിയിൽ - land grabbing

4.5 കോടിയിലധികം രൂപ വിലവരുന്ന ഭൂമി തട്ടിയെടുത്ത കേസിലാണ് അഭിഭാഷകയായ ഗീതാബെൻ പട്ടേലിനെ അറസ്റ്റ് ചെയ്‌തത്

ഭൂമി തട്ടിപ്പ്  Land fraud  ഗീതാബെൻ പട്ടേൽ  Geetaben Patel  സാറ്റലൈറ്റ് പൊലീസ്  കോടികളുടെ ഭൂമിതട്ടിപ്പ് കേസിൽ അഭിഭാഷക അറസ്റ്റിൽ  Geetaben Patel  Female advocate held on land grabbing  land grabbing  Female advocate held on land grabbing in Ahmedabad
ഭൂമി തട്ടിപ്പ് കേസിൽ വനിത അഭിഭാഷക പിടിയിൽ
author img

By

Published : Aug 4, 2023, 8:34 PM IST

Updated : Aug 4, 2023, 10:25 PM IST

അഹമ്മദാബാദ് (ഗുജറാത്ത്) : വ്യാജ ഒപ്പിട്ട് ഭൂമി തട്ടിയെടുത്തെന്ന കുറ്റത്തിന് പ്രശസ്‌ത വനിത അഭിഭാഷകയായ ഗീതാബെൻ പട്ടേലിനെ അഹമ്മദാബാദിലെ സാറ്റ്‌ലൈറ്റ് പൊലീസ് അറസ്റ്റ് ചെയ്‌തു. അഹമ്മദാബാദിന്‍റെ പ്രാന്തപ്രദേശത്തുള്ള ജോധ്‌പൂർ ഗ്രാമത്തിന് സമീപമുള്ള 4.5 കോടിയിലധികം രൂപ വിലവരുന്ന ഭൂമി തട്ടിയെടുത്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. സമൻസ് അയച്ചിട്ട് കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്നാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.

2021ലാണ് ഭൂമി തട്ടിപ്പ് കേസ് ഫയൽ ചെയ്യുന്നത്. ഗീതാബെൻ പട്ടേലിന്‍റെ സഹോദരനാണ് പരാതിക്കാരൻ. വ്യാജ ഒപ്പിട്ട് കോടികൾ വിലവരുന്ന ഭൂമി കൈക്കലാക്കി എന്നായിരുന്നു പരാതി. ഗീതാബെൻ പട്ടേലിനെതിരെയും മറ്റ് ഏഴ് പേർക്കെതിരെയുമാണ് പരാതി നൽകിയത്. തുടർന്ന് പൊലീസ് കേസ് ഫയൽ ചെയ്‌തു. പിന്നാലെ നടത്തിയ ഫോറൻസിക് പരിശോധനയിൽ ഒപ്പുകൾ വ്യാജമാണെന്ന് കണ്ടെത്തി.

തുടർന്ന് കോടതിയിൽ ഹാജരാകാൻ സമൻസ് നൽകിയെങ്കിലും ഇവർ ഒഴിഞ്ഞ് മാറുകയായിരുന്നു. തുടർന്ന് കോടതി തടങ്കൽ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. പിന്നാലെയാണ് പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. അഹമ്മദാബാദിലെ ഗട്‌ലോഡിയയിലെ വസതിയിൽ വച്ചാണ് സാറ്റ്‌ലൈറ്റ് പൊലീസ് ഗീതാബെന്നിനെ അറസ്റ്റ് ചെയ്‌തത്. ഗീതാബെന്നിനെ മറ്റ് ഏഴ് പ്രതികൾക്കൊപ്പം കോടതിയിൽ ഹാജരാക്കും.

കേരളത്തിൽ വന്ന് കൈക്കുലി വാങ്ങി കർണാടക പൊലീസ് : കഴിഞ്ഞ ദിവസം കേരളത്തിൽ വന്ന് കൈക്കൂലി വാങ്ങിയ കേസിൽ കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്ത് നോട്ടിസ് നൽകി വിട്ടയച്ചിരുന്നു. ഓഗസ്റ്റ് 16ന് കളമശ്ശേരി സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്.

ശിവപ്രകാശ്, സന്ദേശ്, വിജയകുമാർ, ശിവണ്ണ എന്നീ പൊലീസ് ഉദ്യോഗസ്ഥരെയാണ് കേസെടുത്ത് വിട്ടയച്ചത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത പണം കോടതിയിൽ സമർപ്പിച്ചിരുന്നു. ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്‌ത സാമ്പത്തിക തട്ടിപ്പ് കേസിൽ കസ്റ്റഡിയിലെടുത്ത കൊച്ചി സ്വദേശികളായ അഖിൽ ആൽബി, നിഖിൽ ജോസഫ് എന്നീ പ്രതികളെ വിട്ടയക്കാൻ കർണാടക പൊലീസ് ഉദ്യോഗസ്ഥർ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നാണ് കേസ്.

ഇതിൽ നാല് ലക്ഷം രൂപ ഇവർ കൈപ്പറ്റുകയും ചെയ്‌തിരുന്നു. തുടർന്ന് പ്രതികളുടെ പരാതിയിലാണ് നാല് കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തത്. കർണാടകയിൽ പിടിയിലായ കൊച്ചി സ്വദേശികളിലൊരാളുടെ ബന്ധുവായ സ്‌ത്രീയുടെ പരാതിയിലായിരുന്നു കൊച്ചി പൊലീസ് കർണാടക പൊലീസ് ഉദ്യോഗസ്ഥരായ നാല് പേർക്കെതിരെ അന്വേഷണം തുടങ്ങിയത്.

പിന്നാലെ കർണാടക പൊലീസ് തങ്ങളെ കസ്റ്റഡിയിലെടുത്തുവെന്നും 25 ലക്ഷം രൂപ തന്നാൽ വിട്ടയക്കാമെന്ന് അറിയിച്ചുവെന്നും അഖിൽ ആൽബി, നിഖിൽ ജോസ് എന്നിവർ അറിയിച്ചു. പിന്നീട് തുക 10 ലക്ഷമായി കുറച്ചുവെന്നും യുവാക്കൾ കൊച്ചി പൊലീസിന് മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്.

പറമ്പായം എന്ന സ്ഥലത്ത് നിന്നാണ് കളമശ്ശേരി കർണാടക പൊലീസ് ഉദ്യോഗസ്ഥരായ നാല് പേരെയും പിടികൂടിയത്. ഇവരിൽ നിന്നും 3,95,000 രൂപയും പിടിച്ചെടുത്തിരുന്നു. ഈ പണത്തെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകാൻ പൊലീസുകാർക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Last Updated : Aug 4, 2023, 10:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.