ETV Bharat / bharat

ആറുവയസുകാരിയെ പത്തു ദിവസത്തോളം പീഡിപ്പിച്ച്‌ രണ്ടാനച്ഛന്‍ - മകളെ പീഡിപ്പിച്ചു

Father Raped Six Year Old Daughter: ആദ്യ വിവാഹത്തിലെ മകളെ ബലാത്സംഗം ചെയ്‌തതായി അമ്മയുടെ പരാതി. പത്തുദിവസത്തോളം കുട്ടി ബലാത്സംഗത്തിനിരയാക്കപ്പെട്ടു.

POCSO case  father raped the six year old  rape case  മകളെ പീഡിപ്പിച്ചു  പീഡന കേസ്‌
Father Raped Six Year Old Daughter
author img

By ETV Bharat Kerala Team

Published : Jan 13, 2024, 8:11 PM IST

പഹാദീഷരീഫ്: ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെ ബലാത്സംഗം ചെയ്‌തതായി പരാതി. പത്തുദിവസത്തോളം കുട്ടി ബലാത്സംഗത്തിനിരയാക്കപ്പെട്ടു (Father Raped Six Year Old Daughter). ഇളയ കുട്ടികള്‍ കണ്ട്‌ വിവരം അമ്മയെ അറിയിച്ചതോടെയാണ്‌ വിവരം പുറത്തറിയുന്നത്‌.

ജല്‌പള്ളി ഭാഗത്തെ ഓട്ടോയിൽ ഫിൽട്ടർ ചെയ്‌ത വെള്ളം വിതരണം ചെയ്യുന്നയാൾ അഞ്ച് വർഷം മുമ്പ് മറ്റൊരാളുടെ ഭാര്യയെ പ്രണയിച്ച് വിവാഹം കഴിച്ചു. ഇവര്‍ക്ക്‌ രണ്ട്‌ കുട്ടികളും കൂടാതെ ആദ്യ ബന്ധത്തിലുള്ള കുട്ടിയും ഇവര്‍ക്കൊപ്പമായിരുന്നു. ഇളയ കുട്ടികൾ വിവരം അമ്മയെ അറിയിച്ചതിനെ തുടര്‍ന്ന്‌ കുട്ടിയോട്‌ കാര്യം തിരക്കിയപ്പോഴാണ്‌ അറിയാന്‍ കഴിഞ്ഞത്‌. ഇതോടെ രണ്ടാം ഭർത്താവിനെതിരെ പഹാഡിഷരീഫ് പോലീസിൽ പരാതി നൽകി. പോക്‌സോ പ്രകാരം (POCSO case) കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്‌ഐ ഭാസ്‌കർ പറഞ്ഞു.

പതിനാറുകാരിയെ ഗർഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റിൽ: അതേസമയം മഹാരാഷ്‌ട്രയിലെ പൂനെയില്‍ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഒളിവിൽ പോവുകയായിരുന്നു ഇയാൾ. ഷിർദി സായി ബാബ ക്ഷേത്ര പരിസരത്ത് വെച്ച്‌ ഡിസംബര്‍ 29 നാണ്‌ പിടികൂടിയത്. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ഇയാൾ പെൺകുട്ടിയെ പല തവണ പീഡിപ്പിച്ചിരുന്നു.

മകൾ ഏഴുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അമ്മ വാൻവാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. നവംബർ 10 ന് ലഭിച്ച പരാതിയിൽ വാൻവാഡി പൊലീസ് പ്രതിയ്‌ക്കായി അന്വേഷണം ആരംഭിച്ചു. ഒരു മാസത്തെ തെരച്ചിലിന് ഒടുവിലാണ് ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുന്നത്. മകള്‍ ഗര്‍ഭിണി ആണെന്ന് അറിഞ്ഞ അമ്മയാണ് പരാതി നല്‍കിയത്. പിതാവിനെ പിടികൂടിയത് ആറ് മാസം നീണ്ട തെരച്ചിലിനൊടുവിലാണ്‌.

ഐ പി സി സെക്ഷൻ 376/2, പോക്‌സോ എന്നീ നിയമങ്ങൾ പ്രകാരമാണ് ഇയാൾക്കെതിരെ വാൻവാഡി പൊലീസ് കേസെടുത്തത്. പൂനെയിലെ വാൻവാഡി പൊലീസിൽ നിന്ന് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് മകളെ ബലാത്സംഗം ചെയ്‌ത ശേഷം ഒളിവിൽ പോയ പ്രതിയാണ് ഇയാളെന്ന് സ്ഥിരീകരിച്ചതായി ഷിർദി പൊലീസ് സബ് ഡിവിഷണൽ ഓഫിസർ സന്ദീപ് മിറ്റ്‌കെ പറഞ്ഞു. പ്രതിയെ വാൻവാഡി പൊലീസിന് കൈമാറുമെന്നും തുടരന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ALSO READ: ബൈക്കിൽ ലിഫ്റ്റ് ചോദിച്ച എൻജിനീയറിങ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; യുവാവ് അറസ്റ്റിൽ

ALSO READ: ഗൊരഖ്‌പൂര്‍ എയിംസിലെ ഉദ്യോഗസ്ഥനെതിരെ പീഡന ആരോപണവുമായി വിദ്യാർഥിനി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.