ETV Bharat / bharat

മകളുടെ സ്വഭാവത്തിൽ സംശയം തോന്നി; പിതാവ് മകളെ കൊലപ്പെടുത്തിയ ശേഷം മോട്ടോർ സൈക്കിളിൽ മൃതദേഹം വലിച്ചിഴച്ചു - മോട്ടോർ സൈക്കിളിൽ വലിച്ചിഴച്ചു

മകളുടെ സ്വഭാവത്തിൽ സംശയം തോന്നിയ പിതാവ് മകളെ കൊലപ്പെടുത്തിയ ശേഷം മോട്ടോർ സൈക്കിളിൽ മൃതദേഹം വലിച്ചിഴച്ചു. പഞ്ചാബിലെ അമൃത്‌സർ ജില്ലയിലെ ഗ്രാമത്തിൽ വെളളിയാഴ്‌ചയാണ് വിചിത്രമായ കൊലപാതകം നടന്നത്.

Father kills daughter  murder  panjab  amruthsar  drag body  drag body with motor cycle  പിതാവ് മകളെ കൊലപ്പെടുത്തി  പഞ്ചാബിലെ അമൃത്‌സർ ജില്ല  മൃതദേഹം കുറച്ച് ദൂരം വലിച്ചിഴയച്ചു  വിചിത്രമായ കൊലപാതകം  മോട്ടോർ സൈക്കിളിൽ വലിച്ചിഴച്ചു  മൃതദേഹം വലിച്ചിഴച്ചു
പിതാവ് മകളെ കൊലപ്പെടുത്തി
author img

By

Published : Aug 11, 2023, 11:07 PM IST

അമൃത്‌സർ: മകളുടെ സ്വഭാവത്തിൽ സംശയം തോന്നിയ പിതാവ് മകളെ കൊലപ്പെടുത്തിയ ശേഷം മോട്ടോർ സൈക്കിളിൽ മൃതദേഹം വലിച്ചിഴച്ചു. ദൽബീർ സിങ് എന്ന പ്രതിയാണ് ദാരുണമായ കൊലപാതകം നടത്തിയത്. പഞ്ചാബിലെ അമൃത്‌സർ ജില്ലയിലെ ഗ്രാമത്തിൽ വെളളിയാഴ്‌ചയാണ് വിചിത്രമായ കൊലപാതകം നടന്നതെന്ന് പൊലീസ്‌ പറഞ്ഞു.

മൂർച്ചയുളള ആയുധം ഉപയോഗിച്ചാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. മകളെ കൊലപ്പെടുത്തിയ ശേഷം പ്രതി ദൽബീർ സിങ് പെണ്‍കുട്ടിയുടെ മൃതദേഹം മോട്ടോർ സൈക്കിളിന് പിന്നിൽ കെട്ടി റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. പിന്നീട് മൃതദേഹം കുറച്ച് ദൂരം വലിച്ചിഴയച്ച ശേഷം റെയിൽവേ ലൈനിനു സമീപം ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

പ്രതിയായ പിതാവ് മകളുടെ മൃതദേഹം മോട്ടോർ സൈക്കിളിൽ വലിച്ചിഴക്കുന്നതിന്‍റെ വീഡിയോ ഗ്രാമത്തിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വഴിയാത്രക്കാരന്‍ യുവതിയുടെ മൃതദേഹം കാണുകയും പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും പ്രതികൾക്കായുളള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ചുളള വിവരമറിഞ്ഞ് ചൗക്കി താങ്ങ്‌ഗ്രയുടെ ചുമതലയുളള ഹർഗീപ് സിങ്, അവതാർ സിങ്, എസ്‌എച്ച്‌ഒ താന തർസിക, ഡിഎസ്‌പി ജന്‍ഡിയാല ഗുരു കുൽദീപ് സിങ്, ഡിഎസ്‌പി ബാബ ബകല സാഹിബ് സുഖ്‌വീന്ദർ പാൽ സിങ് എന്നിവരും പൊലീസ്‌ സംഘവും സ്ഥലത്തെത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.