ഹൈദരാബാദ്: മദ്യപിച്ചെത്തി എട്ടുവയസുകാരനായ മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റില്‍. ഹൈദരാബാദിലെ ഓള്‍ഡ് സിറ്റി ഛത്രിനാക സ്വദേശിയായ അശോക് ഗാന്തെയാണ് (38) പിടിയിലായത്. ശനിയാഴ്ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
Father Beats Son Video Goes Viral On Social Media: മര്‍ദിക്കുന്നതിന്‍റെ ദൃശ്യം ഇയാള്‍ ഭീഷണിപ്പെടുത്തി മകളെക്കൊണ്ട് മൊബൈല്‍ ഫോണില്‍ പകര്‍ത്തിപ്പിച്ചു. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. തന്‍റെ സഹോദരനെ തല്ലരുതെന്ന് കുട്ടിയുടെ സഹോദരി ദൃശ്യം പകര്‍ത്തുന്നതിനിടെ കേണപേക്ഷിച്ചിട്ടും പ്രതി തുടരുന്നത് വീഡിയോയില്‍ കാണാം.
സംഭവം നടക്കുമ്പോൾ കുട്ടിയുടെ അമ്മ ജിജ ബായി വീട്ടിലില്ലായിരുന്നു. ഇവര്‍ വീട്ടിലെത്തുന്നതുവരെ ഇയാള്‍ കുട്ടിയെ മർദിച്ചു. കുട്ടിയെ വണ്ണം കൂടിയ കമ്പുകൊണ്ടാണ് ഇയാള്‍ നിര്‍ത്താതെ അടിച്ചത്. വടി പൊട്ടിയിട്ടും വീണ്ടും തുടരെ മര്‍ദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
ALSO READ: Worlds tallest railway bridge: ലോകത്തെ ഏറ്റവും ഉയരമേറിയ റെയിൽപാലം മണിപ്പൂരിൽ ഒരുങ്ങുന്നു