ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ കാർഷിക നിയമ ഭേദഗതികൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ വ്യക്തമാക്കിയതോടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും രാഹുൽ ഗാന്ധി.
-
सरकार की सत्याग्रही किसानों को इधर-उधर की बातों में उलझाने की हर कोशिश बेकार है।
— Rahul Gandhi (@RahulGandhi) January 12, 2021 " class="align-text-top noRightClick twitterSection" data="
अन्नदाता सरकार के इरादों को समझता है; उनकी माँग साफ़ है-
कृषि-विरोधी क़ानून वापस लो, बस!
">सरकार की सत्याग्रही किसानों को इधर-उधर की बातों में उलझाने की हर कोशिश बेकार है।
— Rahul Gandhi (@RahulGandhi) January 12, 2021
अन्नदाता सरकार के इरादों को समझता है; उनकी माँग साफ़ है-
कृषि-विरोधी क़ानून वापस लो, बस!सरकार की सत्याग्रही किसानों को इधर-उधर की बातों में उलझाने की हर कोशिश बेकार है।
— Rahul Gandhi (@RahulGandhi) January 12, 2021
अन्नदाता सरकार के इरादों को समझता है; उनकी माँग साफ़ है-
कृषि-विरोधी क़ानून वापस लो, बस!
കർഷകരെ ആശയക്കുഴപ്പത്തിലാക്കാനുള്ള സർക്കാർ ശ്രമങ്ങൾ വ്യർത്ഥമാണെന്നും അവരുടെ ആവശ്യങ്ങൾ വ്യക്തമാണെന്നും കാർഷിക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
കർഷകർ പറയുന്നത് കേൾക്കാൻ തയ്യാറാകണമെന്നും വർഷങ്ങളായി കാർഷിക മേഖലയെ അവഗണിക്കുകയാണെന്നും അവരുടെ അവസ്ഥ മനസിലാക്കുന്നതിൽ പരാജയപ്പെട്ടെന്നും മറ്റൊരു കോൺഗ്രസ് നേതാവായ കപിൽ സിബൽ തന്‍റെ ഒരു ലേഖനത്തിലൂടെ വ്യക്തമാക്കിയിരുന്നു. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി പ്രതിപക്ഷ നേതാക്കളുമായി സംസാരിക്കുകയും ചെയ്തു.
രാജ്യത്ത് 'കിസാൻ അധികർ ദിവസ്' സംഘടിപ്പിക്കാൻ തീരുമാനിച്ചതായും ജനുവരി 15 ന് രാജ്ഭവൻ ഘരാവോ ചെയ്യാൻ തീരുമാനിച്ചതായും കോൺഗ്രസ് ശനിയാഴ്‌ച അറിയിച്ചിരുന്നു.