ETV Bharat / bharat

കര്‍ഷകര്‍ ഇന്ന് നിരാഹാര സമരം നടത്തും; സിംഗു സംഘര്‍ഷത്തില്‍ 44 പേര്‍ അറസ്റ്റില്‍ - നിരാഹാര സമരം വാര്‍ത്ത

മഹാത്മാഗാന്ധിയുടെ ചരമവാര്‍ഷിക ദിനമായ ഇന്ന് കര്‍ഷകര്‍ ഉപവാസം നടത്തും. കർഷക സമരത്തിനിടെ സിംഗുവിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കർഷകരുൾപ്പടെ 44 പേർ അറസ്റ്റിലായി.

Farmers protest  Singhu border violence  Tractor rally violence  Farmers protest against farm laws  Farmers' stir: Farmers to observe day-long fast today  കര്‍ഷകര്‍ ഇന്ന് നിരാഹാര സമരം നടത്തും; സിംഗു സംഘര്‍ഷത്തില്‍ 44 പേര്‍ അറസ്റ്റില്‍ വാര്‍ത്ത  കര്‍ഷകര്‍ ഇന്ന് നിരാഹാര സമരം നടത്തും വാര്‍ത്ത  സിംഗു സംഘര്‍ഷത്തില്‍ 44 പേര്‍ അറസ്റ്റില്‍ വാര്‍ത്ത  സിംഗു വാര്‍ത്ത  കര്‍ഷകര്‍ വാര്‍ത്ത  നിരാഹാര സമരം വാര്‍ത്ത  44 പേര്‍ അറസ്റ്റില്‍ വാര്‍ത്ത
കര്‍ഷകര്‍ ഇന്ന് നിരാഹാര സമരം നടത്തും; സിംഗു സംഘര്‍ഷത്തില്‍ 44 പേര്‍ അറസ്റ്റില്‍
author img

By

Published : Jan 30, 2021, 9:22 AM IST

ന്യൂഡല്‍ഹി: കേന്ദ്രത്തിന്‍റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകർ മഹാത്മാഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ 'സദ്ഭവ്ന ദിവസ്' ആചരിക്കുകയും ഒരു ദിവസം നീണ്ടുനിൽക്കുന്ന ഉപവാസം നടത്തുകയും ചെയ്യുമെന്ന് കാർഷക നേതാക്കൾ അറിയിച്ചു. സിങ്കു അതിർത്തിയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിച്ച നേതാക്കൾ കേന്ദ്രസര്‍ക്കാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും കാർഷിക നിയമങ്ങൾക്കെതിരായ സമാധാനപരമായ പ്രക്ഷോഭത്തെഅടിച്ചമര്‍ത്താനാണ് അവരുടെ ശ്രമമെന്ന് ആരോപിക്കുകയും ചെയ്തു.

അതേസമയം കർഷക സമരത്തിനിടെ സിംഗുവിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കർഷകരുൾപ്പടെ 44 പേർ അറസ്റ്റിലായി. അലിപൂർ എസ്.എച്ച്.ഒയെ വാളുകൊണ്ട് ആക്രമിച്ച 22കാരൻ അടക്കം അറസ്റ്റിലായി. കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി അലിപൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

സമര വേദിക്കെതിരെയുള്ള പ്രതിഷേങ്ങളുടെ പശ്ചാത്തലത്തിൽ സിംഗു, തിക്രി അതിർത്തികൾ അതീവ ജാഗ്രതയിലാണ്. ഹരിയാനയിൽ നിന്ന് രണ്ടായിരം ട്രാക്ടറുകൾ കൂടി കഴിഞ്ഞദിവസം സിംഗു അതിർത്തിയിൽ എത്തിയിരുന്നു. ഡൽഹി അതിർത്തികളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡൽഹി-യുപി അതിർത്തിയായ ഗാസിപൂരിലേക്ക് കൂടുതൽ കർഷകർ എത്തുകയാണ്.

സമരവേദി ഒഴിപ്പിക്കാനുള്ള നീക്കം പൊലീസും ജില്ലാ ഭരണകൂടവും കഴിഞ്ഞ ദിവസം ഉപേക്ഷിച്ചിരുന്നു. ജലവിതരണവും വൈദ്യുതിയും അധികൃതർ പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇന്‍റര്‍നെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കണമെന്നും കര്‍ഷക സംഘടനകള്‍ സർക്കാരിനോട് അഭ്യർത്ഥിച്ചു. അത് ചെയ്തില്ലെങ്കിൽ പ്രതിഷേധം നടക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

തങ്ങളുടെ സമരത്തെ സംഘടിതമായി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കർഷക സംഘടനകൾ ആരോപിച്ചു. ഇത്തരം ശ്രമങ്ങൾ സമരത്തെ കൂടുതൽ ശക്തിപ്പെടുത്തുകയെ ഉള്ളൂവെന്നും നേതാക്കൾ പറഞ്ഞു. കഴിഞ്ഞ 3 ദിവസമായി ഗാസിപൂർ അതിർത്തിയിലെയും സിങ്കു അതിർത്തിയിലെയും സമാധാന അന്തരീക്ഷം നശിപ്പിക്കാനായി പൊലീസും ബിജെപിയും-ആർ‌എസ്‌എസും തീവ്രമായി ഗൂഡാലോചന നടത്തുന്നുണ്ടെന്നതിന് തെളിവാണ് അവിടെ നടന്ന അക്രമങ്ങളെന്ന് കര്‍ഷക സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.