ന്യൂഡല്‍ഹി : ജൂലൈ 22ന് പാര്‍ലമെന്‍റിന് മുന്നില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ബി.കെ.യു) നേതാവ് രാകേഷ് ടികായത്ത്. റിപ്പബ്ലിക്ക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലി വന്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചിരുന്നു.
എന്നാല്‍ ഇത്തവണ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ 19 ന് തുടങ്ങി ഓഗസ്റ്റ് 23 വരെയാണ് പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം.
Read More :- 'ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ല'; കര്‍ഷകര്‍ പാര്‍ലമെന്‍റ് ഉപരോധ സമരത്തിന്
പാര്‍ലമെന്‍റിന് മുന്നില്‍ തങ്ങള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കും. സഭാസമ്മേളനത്തിന് യാതൊരു തരത്തിലും ഉള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാതെയായിരിക്കും പ്രതിഷേധമെന്നും അദ്ദേഹം വിശദീകരിച്ചു.
സമര രീതി തീരുമാനിക്കാന്‍ ബുധനാഴ്‌ച യോഗം
രീതിയും നീക്കങ്ങളും തീരുമാനിക്കുന്നതിനായി നേതാക്കളുടെ യോഗം ബുധനാഴ്‌ച ചേരുന്നുണ്ടെന്നും ടികായത് കൂട്ടിച്ചേര്‍ത്തു. 200 പേര്‍ പാര്‍ലമെന്‍റിലേക്ക് ബസിലാണ് പോകുക. ഇതിനുള്ള തുക സമരസമിതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ജനുവരി 26ന് ട്രാക്ടറുകളുമായി ഡല്‍ഹി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച കര്‍ഷകരെ പൊലീസ് വഴിയില്‍ തടഞ്ഞത് വലിയ പ്രശ്നങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമായിരുന്നു.
Read More :- ചെങ്കോട്ട സംഘര്‍ഷം: പിടികിട്ടാപുള്ളിയെ പഞ്ചാബില്‍ നിന്ന് അറസ്റ്റ് ചെയ്‌തു
കര്‍ഷകര്‍ ചെങ്കോട്ട പിടിച്ചെടുത്തതും കൊടി നാട്ടിയതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. കഴിഞ്ഞ വര്‍ഷം നവംബര്‍ 26 മുതലാണ് രാജ്യത്ത് കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയായിരുന്നു സമരം.