ലക്‌നൗ: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി എക്‌സ്‌പ്രസ് വേയിലെ ടോള്‍ പ്ലാസകള്‍ കര്‍ഷകര്‍ ഉപരോധിക്കുന്നു. യുപിയിലെ ദസന ടോള്‍ പ്ലാസയ്‌ക്ക് സമീപം കെഎംപി എക്‌സ്‌പ്രസ് കര്‍ഷകര്‍ തടഞ്ഞു. കുണ്ട്‌ലി-മനേസർ-പൽവാൾ എക്സ്പ്രസ് വേ തടയുന്നതിന്‍റെ ഭാഗമായി കര്‍ഷക നേതാക്കളായ ദര്‍മേന്ദ്ര മാലിക്കും, ജഗ്‌തര്‍ സിങ് ബജ്‌വയും സ്ഥലത്ത് എത്തിയിരുന്നു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് കര്‍ഷക ഉപരോധം നടക്കുന്നത്. ശനിയാഴ്‌ച രാവിലെ എട്ട് മണി മുതല്‍ ആരംഭിച്ച ഉപരോധം 24 മണിക്കൂര്‍ നീണ്ടുനില്‍ക്കും.
ഉപരോധം നടക്കുന്നതിനാല്‍ ശനിയാഴ്‌ച കുണ്ട്‌ലി-മനേസർ-പൽവാൾ എക്സ്പ്രസ് വേ വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് ഹരിയാന പൊലീസ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കർഷക സമരം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഉപരോധമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചിരുന്നു.
കൂടുതല്‍ വായനയ്‌ക്ക്: കര്‍ഷകര്‍ എക്സ്‌പ്രസ് വേ ഉപരോധിക്കുന്നു