ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് മുന്‍പ് കര്‍ഷകരുടെ ആവശ്യങ്ങളടങ്ങിയ കത്ത് എം.പിമാര്‍ക്ക് നല്‍കുമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ (എ.ഐ.കെ.എസ്) നേതാവ് ഹന്നന്‍ മൊല്ല. ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ 19നാണ് പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ആരംഭിക്കുന്നത്.
കേന്ദ്രത്തിന് ഫാസിസ്റ്റ് മുഖം
കര്‍ഷകരോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത് ഫാസിസ്റ്റ് മുഖമാണ്. ജനാധിപത്യ കാഴ്ചപാടുകള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഴ് മാസമായി തുടരുന്ന കര്‍ഷക സമരങ്ങളില്‍ 600ല്‍ ഏറെ കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കേന്ദ്ര സര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷക സമരത്തില്‍ രാഷ്ട്രീയമില്ല
കര്‍ഷക നേതാക്കള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമോ എന്ന് ചോദ്യത്തിന്, കര്‍ഷകസമരം എല്ലാ കാലത്തും തുടരുമെന്നാണ് സി.പി.എം നേതാവ് പ്രതികരിച്ചത്. രാജ്യത്തെ 500 ല്‍ ഏറെ കര്‍ഷക സംഘടനകളാണ് സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ ഉള്ളത്.
കൂടുതല്‍ വായനക്ക്:- പാര്‍ലമെന്‍റ് ഉപരോധ സമരം സമാധാനപരമായിരിക്കുമെന്ന് രാകേഷ് ടികായത്ത്
കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ഒറ്റ കാര്യത്തിനായാണ് ഇത് രൂപീകരിച്ചത്. കര്‍ഷക സംഘടനകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. എന്നാല്‍ ഏതെങ്കിലും നേതാവ് മത്സരിക്കുകയാണെങ്കില്‍ അത് തികച്ചും വ്യക്തിപരമായിരിക്കും. അതിന് കര്‍ഷക സംഘടനകളുമായി യാതൊരു തരത്തിലും ഉള്ള ബന്ധം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിക്കെതിരെ രാജ്യത്ത് പ്രചാരണം നടത്തും
കർഷക യൂണിയൻ ഭാരതീയ ജനതാ പാർട്ടിക്കെതിരെ (ബി.ജെ.പി) പ്രചാരണം നടത്തും. അവർക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുമെന്നും മൊല്ല പറഞ്ഞു. സിങ്കു അതിര്‍ത്തിയില്‍ കര്‍ഷക നേതാക്കളുടെ യോഗം ചേരുന്നുണ്ട്. അതില്‍ സംഘടകളുടെ ഭാവി നീക്കങ്ങള്‍ തീരുമാനിക്കും.
കൂടുതല്‍ വായനക്ക്:- "അന്നദാതാക്കള്‍ക്കൊപ്പം"; കര്‍ഷകര്‍ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
അതേസമയം ജൂലൈ 22ന് പാര്‍ലമെന്‍റിന് മുന്നില്‍ നടക്കാനിരിക്കുന്ന പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് ഭീരതീയ കിസാന്‍ സഭാ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ കര്‍ഷക സംഘടനകള്‍ സംയുക്തമായി സമരം ആരംഭിച്ചത്.