ലഖ്‌നൗ: പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസിനെതിരെ ബിജെപി പരാജയപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് കർഷക നേതാക്കൾ. ഡൽഹി അതിർത്തിയിലെ സമര വേദിയിൽ ഇരുന്ന് അവർ ബംഗാൾ ജനതയ്‌ക്ക് നന്ദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'സ്വേച്ഛാധിപതി' എന്ന് വിളിച്ച സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) വക്താവ് ജഗ്‌താർ സിംഗ് ബജ്‌വ കർഷക വിരുദ്ധ പാർട്ടിയെ തെരഞ്ഞെടുക്കാതെ ജനം കടമ ഭംഗിയായി നിർവഹിച്ചെന്നും അഭിപ്രായപ്പെട്ടു.
Read More: കാർഷിക നിയമങ്ങൾ പിൻവലിക്കാതെ മടങ്ങില്ലെന്ന് ആവർത്തിച്ച് രാകേഷ് ടിക്കായത്ത്
കാർഷിക ബില്ലുകളെക്കുറിച്ച് ബംഗാളിലെ ജനതയെ ബോധ്യപ്പെടുത്തിയ നേതാക്കന്മാർക്ക് ജഗ്‌താർ സിംഗ് ബജ്‌വ നന്ദി അറിയിച്ചു. കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ വർഷം നവംബറിലാണ് ഡൽഹി അതിർത്തിയിൽ കർഷകർ പ്രക്ഷോഭം ആരംഭിച്ചത്.