ന്യൂഡല്‍ഹി : ഇന്ന് നിങ്ങള്‍ക്ക് ബാരിക്കേഡുകള്‍ നീക്കേണ്ടി വന്നു, വരും ദിവസങ്ങളില്‍ പുതിയ കാര്‍ഷിക നിയമങ്ങളും മാറ്റേണ്ടിവരുമെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷക സമരം നടക്കുന്ന ഗാസിപ്പൂരില്‍ നിന്നും പൊലീസ് ബാരിക്കേഡുകള്‍ എടുത്തുതുടങ്ങിയതിന് പിന്നാലെയാണ് പ്രതികരണം.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമങ്ങളും ഉടന്‍ പിന്‍വലിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കര്‍ഷക സമരത്തെ അന്നദാനം സത്യാഗ്രഹ് എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്. ഡല്‍ഹി ഉത്തര്‍ പ്രദേശ് അതിര്‍ത്തിയായ ഗാസിപ്പൂരില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളാണ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം മുതല്‍ മാറ്റി തുടങ്ങിയത്.
-
अभी तो सिर्फ़ दिखावटी बैरिकेड हटे हैं,
— Rahul Gandhi (@RahulGandhi) October 29, 2021 " class="align-text-top noRightClick twitterSection" data="
जल्द ही तीनों कृषि विरोधी क़ानून भी हटेंगे।
अन्नदाता सत्याग्रह ज़िंदाबाद!#FarmersProtest
">अभी तो सिर्फ़ दिखावटी बैरिकेड हटे हैं,
— Rahul Gandhi (@RahulGandhi) October 29, 2021
जल्द ही तीनों कृषि विरोधी क़ानून भी हटेंगे।
अन्नदाता सत्याग्रह ज़िंदाबाद!#FarmersProtestअभी तो सिर्फ़ दिखावटी बैरिकेड हटे हैं,
— Rahul Gandhi (@RahulGandhi) October 29, 2021
जल्द ही तीनों कृषि विरोधी क़ानून भी हटेंगे।
अन्नदाता सत्याग्रह ज़िंदाबाद!#FarmersProtest
Also Read: മൊബൈൽ ഉപയോഗിച്ചതിന് ശകാരിച്ചു ; അധ്യാപകനെ മർദിച്ച് 9ാം ക്ലാസുകാരന്‍
അഞ്ച് നിരകളിലായി സിമന്‍റിന്‍റേയും ഇരുമ്പിന്‍റേയും നിരവധി ബാരിക്കേഡുകളായിരുന്നു ഇവിടെ സ്ഥാപിച്ചത്. ജനുവരി 26ന് കര്‍ഷകര്‍ സമരം ശക്തമാക്കിയതോടെയാണ് കൂടുതല്‍ സുരക്ഷയ്ക്കായി വലിയ അളവില്‍ ബാരിക്കേഡുകള്‍ പൊലീസ് സ്ഥാപിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ പ്രിയങ്ക കശ്യപ് പറഞ്ഞു. വാഹനങ്ങള്‍ കടത്തിവിടുന്നതിനായാണ് നടപടി.
ഇനി മുതല്‍ ദേശീയ ഹൈവേ 24 മണിക്കൂറും പ്രവര്‍ത്തിക്കും. റോഡ് തുറക്കുന്നത് യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ന്യൂഡല്‍ഹിയില്‍ നിന്ന് നിരവധി പേരാണ് ദിനംപ്രതി നോയിഡയിലേക്ക് യാത്ര ചെയ്യുന്നത്. സമരം തുടങ്ങിയതോടെ ഇതുവഴിയുള്ള യാത്രയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടിരുന്നു.