ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന കർഷകരും കേന്ദ്രസർക്കാരും തമ്മില്‍ നടത്തിയ എട്ടാം വട്ട ചർച്ചയും പരാജയപ്പെട്ടു. അടുത്ത ചർച്ച ഈ മാസം 15 ന് നടക്കും. അടുത്ത ചർച്ചയിൽ പങ്കെടുക്കുന്ന കാര്യം 11ന് ചേരുന്ന കർഷക സംഘടനകളുടെ യോഗത്തിൽ തീരുമാനിക്കും.
കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ കർഷകർ ഉറച്ചു നിന്നു. എന്നാൽ നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ തള്ളി. സർക്കാർ നിലപാടിൽ പ്രതിക്ഷേധിച്ച് കർഷക നേതാക്കൾ ചർച്ചയിൽ മൗനം പാലിച്ചു. കർഷകർക്ക് ആശങ്കയുള്ള നിയമങ്ങളിൽ മാത്രം ചർച്ച നടത്തി ഭേദഗതി ആകാം എന്ന നിലപാടാണ് കേന്ദ്ര സർക്കാർ ആവർത്തിച്ചത്. മൂന്നര മണിക്കൂറോളമാണ് ചർച്ച നീണ്ടത്.
നിയമങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ കർഷകർക്ക് കോടതിയെ സമീപിക്കാവുന്നതാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. എന്നാൽ കോടതിയെ സമീപിക്കില്ലെന്നും സമരത്തിനെതിരെ സുപ്രീം കോടതി വിധി വന്നാലും മുന്നോട്ട് തന്നെ പോകുമെന്ന് കിസാൻ സഭ നേതാവ് ഹനൻ മൊല്ല പറഞ്ഞു.
-
#AatmaNirbharKrishi #FarmActs2020 https://t.co/duZKjTdb38
— Agriculture INDIA (@AgriGoI) January 8, 2021 " class="align-text-top noRightClick twitterSection" data="
">#AatmaNirbharKrishi #FarmActs2020 https://t.co/duZKjTdb38
— Agriculture INDIA (@AgriGoI) January 8, 2021#AatmaNirbharKrishi #FarmActs2020 https://t.co/duZKjTdb38
— Agriculture INDIA (@AgriGoI) January 8, 2021