ആറു മിനിട്ട്; 128 ശബ്‌ദങ്ങൾ, റെക്കോഡ് സൃഷ്‌ടിച്ച് ബാലമുരുകൻ - Indian book of record
രാഷ്‌ട്രീയക്കാർ, സെലിബ്രിറ്റികൾ, കാർട്ടൂൺ കഥാപാത്രങ്ങൾ തുടങ്ങിയ 120 പ്രശസ്‌ത വ്യക്തികളുടെ ശബ്‌ദങ്ങളാണ് അഞ്ച് മിനിട്ട് 51 സെക്കൻഡിൽ ബാലമുരുകൻ അനുകരിക്കുന്നത്.
ചെന്നൈ: ആറു മിനിട്ടിൽ 128 പ്രശസ്‌ത വ്യക്തികളുടെ ശബ്‌ദം അനുകരിച്ച് റെക്കോഡ് സൃഷ്‌ടിച്ച് കോയമ്പത്തൂർ സ്വദേശി ബാലമുരുകൻ (19). കോയമ്പത്തൂർ ജില്ലയിലെ ഗണപതി എന്ന പ്രദേശത്ത് താമസിക്കുന്ന ബാലമുരുകൻ ഒരു സ്വകാര്യ കോളജിലെ വിദ്യാർഥിയാണ്. രാഷ്‌ട്രീയക്കാർ, സെലിബ്രിറ്റികൾ, കാർട്ടൂൺ കഥാപാത്രങ്ങൾ തുടങ്ങിയ 120 പ്രശസ്‌ത വ്യക്തികളുടെ ശബ്‌ദങ്ങളാണ് അഞ്ച് മിനിട്ട് 51 സെക്കൻഡിൽ ബാലമുരുകൻ അനുകരിക്കുന്നത്. മാർച്ച് 30ന് ഈ വീഡിയോ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡിലേക്ക് അയച്ചു കൊടുക്കുകയും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ് ബാലമുരുകന് വോയ്‌സ് ഇമിറ്റേഷൻ ഓഫ് മാക്‌സിമം എമിനന്‍റ് പേഴ്‌സണാലിറ്റീസ് അവാർഡ് പ്രഖ്യാപിക്കുകയും ചെയ്‌തു.