ETV Bharat / bharat

കൊവിഡ് പേടിച്ച് ആത്മഹത്യ: യുവതിയും മൂന്ന് വയസുകാരിയും മരിച്ചു, ആംബുലൻസില്‍ കയറ്റുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം യാതൊരു തരത്തിലുമുള്ള കൊവിഡ് പ്രോട്ടോക്കോളുകളും പാലിക്കാതെ പ്ലാസ്റ്റിസ് ഷീറ്റ്‌ കൊണ്ട് മൂടിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആംബുലന്‍സ് ജീവനക്കാർ പി.പി.ഇ കിറ്റ് ധരിക്കാതെ മൃതദേഹം ആംബുലന്‍സില്‍ കയറ്റുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇടിവി ഭാരതിന് ലഭിച്ചു.

author img

By

Published : Jan 10, 2022, 5:34 PM IST

Updated : Jan 10, 2022, 8:54 PM IST

suicide After consuming cow dung powder in Madurai  covid fear Family commits suicide  കൊവിഡ് പേടിയില്‍ ചാണകപ്പൊടി കഴിച്ച രണ്ടുപേര്‍ മരിച്ചു  കൊവിഡ് പേടി കാരണം രണ്ട് പേര്‍ ആത്മഹത്യ ചെയ്തു  Covid Death  കൊവിഡ് മരണം  കൊവിഡ് പേടിയില്‍ ആത്മഹത്യ
കൊവിഡ് പേടിയില്‍ ചാണകപ്പൊടി കഴിച്ച് ആത്മഹത്യക്ക് ശ്രമം; രണ്ട് പേര്‍ മരിച്ചു

മധുരൈ: കൊവിഡ് പേടിയില്‍ ചാണകപ്പൊടിയില്‍ വിഷം ചേർത്ത് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് പേരെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ കല്‍മേഡിനടുത്ത് എം.ജി.ആര്‍ കോളനിയില്‍ ജ്യോതിക (23), റിതിഷ് (3) എന്നിവരാണ് മരിച്ചത്.

കൊവിഡ് പേടിച്ച് ആത്മഹത്യ: യുവതിയും മൂന്ന് വയസുകാരിയും മരിച്ചു, ആംബുലൻസില്‍ കയറ്റുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ജനുവരി എട്ടിനാണ് ജ്യോതികക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്കൊപ്പം മാതാവ് ലക്ഷ്മി (45), അനുജന്‍ ശിബ്‌രാജ് (13) എന്നിവരും താമസിച്ചിരുന്നു. കൊവിഡ് പകരുമെന്ന പേടിയിലാണ് കുടുംബം ചാണകപ്പൊടിയില്‍ വിഷം ചേർത്ത് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് സിലൈമന്‍ പൊലീസ് അറിയിച്ചു. കുടുംബത്തെ മധുരൈ സർക്കാർ രാജാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read: ഇടുക്കി എഞ്ചിനിയറിങ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു

കൊവിഡ് സ്ഥിരീകരിച്ചതോടെ കുടുംബം ക്വാറന്‍റൈനില്‍ ആയിരുന്നു. ഇതിനിടെ വീട്ടില്‍ നിന്നും അനക്കം കാണാതായതോടെ അയല്‍വാസിയാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് എത്തുമ്പോഴേക്കും ജ്യോതികയും കുഞ്ഞും മരിച്ചിരുന്നു.

മൃതദേഹത്തോടും അനാദരവ്

രക്ഷപെട്ടവരെ പൊലീസാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം കുഞ്ഞിന്‍റെയും അമ്മയുടേയും മൃതദേഹത്തോട് കടുത്ത അനാദരവാണ് അധികൃതര്‍ കാണിച്ചതെന്ന ആരോപണവും ശക്തമാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം യാതൊരു തരത്തിലുമുള്ള കൊവിഡ് പ്രോട്ടോക്കോളുകളും പാലിക്കാതെ പ്ലാസ്റ്റിസ് ഷീറ്റ്‌ കൊണ്ട് മൂടിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ആംബുലന്‍സ് ജീവനക്കാരും പി.പി.ഇ കിറ്റ് പോലുള്ള യാതൊരു മുന്‍കരുതലുകളും എടുത്തിരുന്നില്ല. മൃതദേഹം ആംബുലന്‍സില്‍ കയറ്റുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇടിവി ഭാരതിന് ലഭിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Last Updated : Jan 10, 2022, 8:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.