കൊൽക്കത്ത: ദുബായിൽ നിന്ന് എത്തുന്ന വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം. കൊൽക്കത്തയിലെ എൻഎസ്‌സിബിഐ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിലേക്കാണ് സന്ദേശം എത്തിയത്. ബോംബ് ഭീഷണി വിലയിരുത്തുന്ന സമിതി (ബിടിഎസി) ദുബായിൽ നിന്നുളള വിമാനങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുകയും സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
സന്ദേശം വന്നതിന് ശേഷം 144 യാത്രക്കാനുമായി എട്ട് മണിക്ക് എത്തിയ യുകെ570/571 എന്ന വിമാനം പരിശോധനകൾക്ക് ശേഷം ദുബായിലേക്ക് പുറപ്പെട്ടതായും അധികൃതർ അറിയിച്ചു.
Also read: ജനസംഖ്യ നിയന്ത്രണ ബില്ല്; ബിജെപിയെ വിമർശിച്ച് ശശി തരൂർ