ETV Bharat / bharat

ബാങ്ക് ഓഫ് ഇന്ത്യയിൽ കോടികളുടെ തട്ടിപ്പ്; വ്യാജ സ്വർണം പണയം വച്ച് തട്ടിയത് 3 കോടി

author img

By ETV Bharat Kerala Team

Published : Dec 16, 2023, 9:24 PM IST

Bihar Fake Gold Loan : വ്യാജ സ്വർണം പണയമായി നൽകിയാണ് മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ്. സംശയം തോന്നി മാനേജർ നടത്തിയ പരിശോധനയിലാണ് കള്ളി വെളിച്ചത്തായത്. മൂല്യനിർണയം നടത്തിയ ആൾക്ക് തട്ടിപ്പിൽ പങ്കുള്ളതായാണ് ബാങ്ക് അധികൃതരുടെ സംശയം.

Etv Bharat Rs 3 cr fake gold loan unearthed in Bihars Bank of India  Fake Gold Loan Unearthed in BOI  Fake Gold Loan in BOI  Fake Gold Loan in Bank of India  Bihar Fake Gold  Bakhtiyar Fake Gold  Bakhtiyar Bank Of India  ബാങ്ക് ഓഫ് ഇന്ത്യയിൽ കോടികളുടെ തട്ടിപ്പ്  വ്യാജ സ്വർണ പണയം
Fake Gold Loan Unearthed in BOI

പട്‌ന: ബിഹാറിലെ പട്‌നയിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ വ്യാജ സ്വർണം പണയം വച്ച് കോടികളുടെ തട്ടിപ്പ് (Fake Gold Loan Unearthed in BOI ). പട്‌ന ഭക്തിയാർ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ബാങ്ക് ഓഫ് ഇന്ത്യ (Bakhtiyar Bank Of India) ശാഖയിലാണ് മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നത്. വ്യാജ സ്വർണം പണയമായി നൽകിയാണ് 82 ഓളം തട്ടിപ്പുകാർ ബാങ്കിനെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയത്.

പണയം വയ്ച്ച് ഏറെനാളായിട്ടും ഇടപാടുകാർ തങ്ങളുടെ സ്വർണം വീണ്ടെടുക്കാൻ വരാതായതോടെ ബ്രാഞ്ച് മാനേജർ വികാസ് കുമാറിന് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. സ്വർണം തിരിച്ചെടുത്ത് പണം അടയ്ക്കാൻ ബാങ്ക് അധികൃതർ സമ്മർദ്ദം ചെലുത്തിയെങ്കിലും ഇടപാടുകാർ പ്രതികരിച്ചില്ല. ഇതോടെ മാനേജർ വികാസ് കുമാറിന് സംശയം ബലപ്പെട്ടു.

തുടർന്ന് ബാങ്കുകാർ പണയ സ്വർണം മറ്റൊരിടത്ത് പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. പണയം നൽകാനെത്തിയപ്പോൾ അവ മൂല്യനിർണയം നടത്തിയ ആൾക്ക് തട്ടിപ്പിൽ പങ്കുള്ളതായാണ് ബാങ്ക് അധികൃതരുടെ സംശയം. മൂല്യനിർണയം നടത്തിയ സുമിത് കുമാർ എന്നയാൾ മധോപൂരിലെ നയാ തോലയിൽ 6 കോടി രൂപയുടെ സ്വർണ വായ്‌പാ തട്ടിപ്പ് നടത്തിയതായും ബാങ്ക് അധികൃതർ ആരോപിക്കുന്നു.

സുമിത് കുമാറിനും സ്വർണ വായ്‌പയെടുത്ത 82 പേർക്കുമെതിരെ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച് മാനേജർ വികാസ് കുമാർ ഭക്ത്യാർപൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഭക്ത്യാർപൂർ മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രാദേശിക ശാഖയിൽ കഴിഞ്ഞ കുറേ മാസങ്ങളായി സുമിത് കുമാറിന്‍റെ സഹായത്തോടെ തട്ടിപ്പ് നടന്നുവന്നിരുന്നതായി മാനേജർ പരാതിയിൽ വ്യക്തമാക്കി.

ട്രെയിനില്‍ സ്വർണം കവര്‍ന്നു: ട്രെയിനിലെ കോച്ച് അറ്റൻഡർമാർ യാത്രക്കാരന്‍റെ 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും പണവും കവർന്നു. ഡൽഹിക്കും മുംബൈയ്‌ക്കുമിടയിൽ സർവീസ് നടത്തുന്ന തേജസ് രാജധാനി എക്‌സ്‌പ്രസിൽ ഡിസംബർ 12 നാണ് സംഭവം നടന്നത്. ഡൽഹി സ്വദേശിയായ ലോഹിത് രേഗറിന്‍റെ പക്കല്‍ നിന്ന് 33.50 ലക്ഷം രൂപ വിലമതിക്കുന്ന 540 ഗ്രാം സ്വർണവും 36.50 ലക്ഷം രൂപയുമാണ് കോച്ച് അറ്റൻഡർമാർ തട്ടിയെടുത്തത്.

വികാസ് സർദാനയുടെ സ്വർണാഭരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് ലോഹിത് രേഗർ. ജോലി ആവശ്യാർഥം ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് ട്രെയിൻ മാർഗം കോച്ച് നമ്പർ ബി 5യിൽ യാത്ര ചെയ്യുകയായിരുന്നു ഇദ്ദേഹം. ഇതിനിടെ ആർപിഎഫിന്‍റെയും മറ്റ് സുരക്ഷാ ഏജൻസികളുടെയും പരിശോധനകൾ ചൂണ്ടിക്കാട്ടി ലോഹിത് രേഗറിനോട് ആഭരണങ്ങളും പണവും നൽകാൻ കോച്ച് അറ്റൻഡർമാർ ആവശ്യപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ഇത് കേട്ട ലോഹിത് പണവും ആഭരണങ്ങളും അറ്റൻഡർമാർക്ക് കൈമാറി. സെക്യൂരിറ്റി ചെക്കിംഗ് കഴിയുന്നതുവരെ പണവും ആഭരണങ്ങളും സൂക്ഷിക്കാമെന്നും ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ തിരികെ നൽകാമെന്നും ഇവർ ലോഹിത്തിന് വാക്ക് നൽകിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഇരുവരും അപ്രത്യക്ഷരാവുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.