ETV Bharat / bharat

Fake CBI Officers Loot Money and Cell Phone സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന റെയ്‌ഡ്, 4 ലക്ഷം രൂപയും ലാപ്‌ടോപ്പും മോഷ്‌ടിച്ച് മൂന്നംഗ സംഘം - സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന റെയ്‌ഡ്

Fake CBI Officers Raid സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന ഫ്ലാറ്റിൽ പ്രവേശിച്ച മൂന്നംഘം സംഘം തോക്ക് ചൂണ്ടി വിലപിടിപ്പുള്ള സാധനങ്ങൾ കൊള്ളയടിക്കുകയായിരുന്നു.

സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന കൊള്ള  Fake CBI Officers  Fake CBI Officers Loot Money  uttarakhand Fraud case  Fake CBI Officers uttarakhand  സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന മൂന്നംഘം  തട്ടിപ്പ്  സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന റെയ്‌ഡ്  ആൾമാറാട്ടം
Fake CBI Officers Loot Money and Cell Phone
author img

By ETV Bharat Kerala Team

Published : Aug 31, 2023, 10:00 PM IST

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന (Fake CBI Officers) ലക്ഷങ്ങൾ കൊള്ളയടിച്ച് മൂന്നംഗ സംഘം. സഹസ്‌ത്രധാര റോഡിലെ (Sahasradhara Road) ഫ്ലാറ്റിലാണ് സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന മൂന്ന് പേരടങ്ങുന്ന സംഘം റെയ്‌ഡ് നടത്തുകയും വിലപിടിപ്പുള്ള സാധനങ്ങൾ കൊള്ളയടിക്കുകയും (Cash and mobile phone were stolen) ചെയ്‌തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തട്ടിപ്പിനിരയായ ദേവ്‌ബന്ദ് സ്വദേശി അമിത് കുമാറിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രതികളായ മൂവരും ഫ്ലാറ്റിൽ പ്രവേശിച്ച് ഒരു സ്‌ത്രീ ഉൾപ്പടെ മൂന്ന് പേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അപ്പാർട്ട്‌മെന്‍റിനുള്ളിൽ സൂക്ഷിച്ചിരുന്ന പണവും ലാപ്‌ടോപ്പും സെൽഫോണുകളും കൊള്ളയടിക്കുകയായിരുന്നുവെന്നാണ് പരാതി.

കഴിഞ്ഞ ദിവസം രാവിലെയാണ് ഡൽഹി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസർമാരാണെന്ന് (officers of CBI Delhi) പരിചയപ്പെടുത്തി മൂന്ന് അജ്‌ഞാതർ വീട്ടിൽ പ്രവേശിച്ചതെന്ന് അമിത് പരാതിയിൽ പറയുന്നു. ശേഷം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയായിരുന്നു.

കൊള്ളയടിച്ച ശേഷം പ്രതികൾ അവരുടെ കാറിൽ തട്ടിപ്പിനിരയായ രണ്ട് പേരെയും കയറ്റി ദിവസം മുഴുവൻ കറങ്ങിനടന്നു. പിന്നീട് തട്ടിപ്പിനിരയായവരിൽ ഒരാൾ സംഘത്തിന്‍റെ കയ്യിൽ നിന്നും രക്ഷപ്പെടുകയും ശേഷം പ്രതികൾ വാഹനം സഹിതം വണ്ടിയിലുണ്ടായിരുന്നയാളെ ദട്‌കാലിയിൽ (Datkali) ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രതികൾ തന്നെ മർദിച്ചതായും 30 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടതായും അമിത് പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. അതേസമയം പ്രതികൾ നാല് ലക്ഷം രൂപയും മൊബൈൽ ഫോണുകളും കൊള്ളയടിക്കുകയും അശ്ലീല വീഡിയോകൾ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി റായ്‌പൂർ പൊലീസ് പറഞ്ഞു. ഇവർക്കായുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Also Read : ജാറ്റ് ബറ്റാലിയന്‍റെ ക്യാപ്‌റ്റൻ വേഷത്തിൽ ആൾമാറാട്ടം; രാജസ്ഥാനിൽ യുവാവ് ആർമി ഇന്‍റലിജൻസിന്‍റെ പിടിയിൽ

ജഡ്‌ജിയെന്ന പേരിൽ തട്ടിപ്പ് : ഈ മാസം ആദ്യമാണ് കേരളത്തിൽ എറണാകുളം ജില്ലയിൽ മുംബൈ ഹൈക്കോടതി ജഡ്‌ജി (Mumbai High Court Judge) എന്ന പേരിൽ നാഗ്‌പൂർ സ്വദേശി തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. സംഭവത്തിൽ മഹാരാഷ്ട്ര നാഗ്‌പൂർ സ്വദേശി ഹിമാലയ് മാരുതി ദേവ്കോട്ട് (24) എന്നയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ജഡ്‌ജിയെന്ന പേരിൽ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച ശേഷം പണം നൽകാതെ മുങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ജഡ്‌ജി എന്ന ബോർഡ് വച്ച ബീക്കൺ ലൈറ്റുള്ള ഇന്നോവ കാറിൽ മൂന്ന് യുവാക്കൾക്കൊപ്പം ചെറായി ബീച്ചിലെത്തിയ ഇയാൾ രണ്ട് ദിവസത്തോളം തങ്ങിയ ശേഷമാണ് ഹോട്ടലിൽ നിന്ന് കടന്നുകളയാൻ ശ്രമിച്ചത്. അതേസമയം, ഫ്രീലാൻസ് ഫോട്ടോഗ്രാഫി സ്ഥാപനം നടത്തുന്ന തങ്ങളെ ജൂഡീഷ്യൽ ഉദ്യോഗസ്ഥനെന്ന വ്യാജേന ദേവ്കോട്ട് ഫോട്ടോഷൂട്ടിനായി കൂടെ വരാൻ ആവശ്യപ്പെട്ടതാണെന്ന് യുവാക്കൾ പൊലീസിനോട് പറഞ്ഞിരുന്നു.

Also Read : ഹൈക്കോടതി ജഡ്‌ജിയെന്ന വ്യാജേന തട്ടിപ്പ് നടത്താന്‍ ശ്രമം; നാഗ്‌പൂര്‍ സ്വദേശി കൊച്ചിയില്‍ പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.